Follow KVARTHA on Google news Follow Us!
ad

പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, 20 കാരിക്ക് വധശിക്ഷ

പിണങ്ങി കഴിയുന്ന കാമുകനെ An anti-terrorism court in Pakistan has sentenced a 20-year-old woman to death for killing her 'estranged' lover
മുൽത്താൻ (പാകിസ്ഥാൻ) (www.kvartha.com 06.12.2017): പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ 20 കാരിക്ക് വധ ശിക്ഷ. മുൽത്താൻ സ്വദേശിനിയായ ഷമീറയെയാണ് (20) സദാഖാത് അലിയുടെ (23) കൊലപാതകത്തെ തുടർന്ന് മരണം വരെ തൂക്കിലേറ്റാൻ വിധിച്ചത്. ആന്റി ടെററിസം കോടതിയുടേതാണ് (എ ടി സി ) ഉത്തരവ്.

പാകിസ്ഥാൻ ചരിത്രത്തിൽ അപൂർവമായാണ് സ്ത്രീകൾ ആസിഡ് ആക്രമത്തെ തുടർന്ന് ശിക്ഷക്ക് വിധേയമാകുന്നതെന്ന് സാമൂഹിക പ്രവർത്തകൻ അബ്ദുല്ല മാലിക് പറഞ്ഞു.

2016 ലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.


മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കാമുകൻ തീരുമാനിച്ചതിൽ മനം നൊന്താണ് യുവാവിന്റെ മേൽ ആസിഡ് ഒഴിച്ചതെന്ന് പെൺകുട്ടിയെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. അലിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കണമെന്നേ ആഗ്രഹിച്ചുള്ളൂവെന്നും പെൺകുട്ടി പറഞ്ഞു.

നേരത്തെ ഒക്ടോബറിൽ ഭർത്താവിനെ കൊലപ്പെടുത്തിയതിന് യസ്മീൻ എന്ന സ്ത്രീയെ വധശിക്ഷക്ക് വിധിച്ചിരുന്നു.

Summary: An anti-terrorism court in Pakistan has sentenced a 20-year-old woman to death for killing her 'estranged' lover by throwing acid on him.The anti-terrorism court (ATC) in Multan district has sentenced Shamira to death and life imprisonment for killing 23-year-old Sadaqat Ali in 2016