» » » » » » » » » » » » » » » ഓഖി: ചലച്ചിത്ര മേളയുടെ ഉദ് ഘാടനം മാത്രം മാറ്റിയാല്‍ മതിയോ; മേളതന്നെ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: (www.kvartha.com 06.12.2017) കേരളത്തിന്റെ ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ് ഘാടന പരിപാടികള്‍ ഓഖി ദുരന്തത്തോടുള്ള അനുഭാവസൂചകമായി വേണ്ടെന്നുവച്ചെങ്കിലും ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന മേളതന്നെ മാറ്റിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന അഭിപ്രായം ശക്തം. തിരുവനന്തപുരത്ത് ഈ മാസം എട്ട് മുതല്‍ 15 വരെയാണ് ഐ എഫ് എഫ് കെ. മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടിന് വൈകുന്നേരം നിശാഗന്ധിയില്‍ ഉദ് ഘാടനം ചെയ്യുമെന്നും അതോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടത്തുമെന്നുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Okhi: What's IFFK organizers stand?, Thiruvananthapuram, News, Inauguration, Pinarayi vijayan, Chief Minister, Press meet, Cyclone, Trending, Cinema, Entertainment, Kerala.

എന്നാല്‍ കൊടുങ്കാറ്റിലും ശക്തമായ മഴയിലും വന്‍ ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ ഉദ് ഘാടന പരിപാടികള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. മേളയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലും ഇത് വ്യക്തമാക്കി. എന്നാല്‍ നിരവധി പേര്‍ മരിക്കുകയും ഇനിയും നിരവധിയാളുകളെ കണ്ടുകിട്ടാനുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ മേള നടത്തുന്നത് ദു:ഖിതരായ കുടുംബാംഗങ്ങളോടുള്ള അനാദരവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിലും സംഘാടകരായ ചലച്ചിത്ര അക്കാദമിയിലും മാത്രമല്ല ഇടതുമുന്നണിയില്‍ത്തന്നെ ഒരു വിഭാഗത്തിന് ഈ അഭിപ്രായമുണ്ട്.

Okhi: What's IFFK organizers stand?, Thiruvananthapuram, News, Inauguration, Pinarayi vijayan, Chief Minister, Press meet, Cyclone, Trending, Cinema, Entertainment, Kerala.

എന്നാല്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ തയ്യാറെടുപ്പുകള്‍ നടത്തുകയും വിദേശത്തുനിന്നുള്‍പ്പെടെ സിനിമാ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും മറ്റും ക്ഷണിക്കുകയും ചെയ്ത ശേഷം മേള പൊടുന്നനേ മാറ്റുന്നത് ഭാവിയിലെയും മേളകളെ ബാധിക്കുമെന്നാണ് സര്‍ക്കാരിലും മുന്നണിയിലും പ്രമുഖ വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം, മേള മാറ്റണമെന്ന ആവശ്യം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ കത്തോലിക്കാ സഭയുടെയും നേതാക്കള്‍ക്കിടയിലും ശക്തമാണ്.

മേള നടക്കുന്ന സ്ഥലങ്ങളിലേക്ക് അവര്‍ പ്രതിഷേധ പ്രകടനം നടത്തുകയോ മറ്റോ ചെയ്താല്‍ സ്ഥിതി സംഘര്‍ഷഭരിതമാകും എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അത്തരം പ്രതിഷേധങ്ങളെ ബലംപ്രയോഗിച്ച് തടയാന്‍ ശ്രമിച്ചാല്‍ പ്രശ്‌നം വഷളാവുകയും ചെയ്യും. അതുകൊണ്ട് മേള മാറ്റണമെന്ന പരസ്യ ആവശ്യത്തിലേക്ക് മത്സ്യത്തൊഴിലാളികളും സഭയും എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായാണ് സൂചന.

തലസ്ഥാനത്തെ എട്ടോളം വേദികളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. മാധ്യമങ്ങളുടെ കാര്യമായ ശ്രദ്ധ എട്ട് മുതല്‍ അതിലക്ക് മാറും. തലസ്ഥാന നഗരത്തിനു തൊട്ടടുത്തുള്ള വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളിലാണ് കൂടുതല്‍ പേരെ കാണാനുള്ളതും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതും. അതുകൊണ്ടുതന്നെ പ്രതിഷേധമുയര്‍ന്നാല്‍ അത് തലസ്ഥാന നഗരത്തിലേക്ക് വ്യാപിക്കാനും എളുപ്പമാണെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

Also Read:

ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ച സംഭവം നിഷേധിച്ച് ഗൈനക്കോളജിസ്റ്റ്; മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു, പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Okhi: What's IFFK organizers stand?, Thiruvananthapuram, News, Inauguration, Pinarayi vijayan, Chief Minister, Press meet, Cyclone, Trending, Cinema, Entertainment, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal