» » » » » » » വീട് വൃത്തിയാക്കുന്നതിനിടെ മലിന ജലം വീട്ട് മുറ്റത്തേക്ക് ഒഴുകി; അയൽവാസി ടെക്കിയുടെ വിരൽ കടിച്ചു മുറിച്ചു

പഞ്ച്കുള: (www.kvartha.com 06.12.2017) വീട് വൃത്തിയാക്കുന്നതിനിടെ മലിന ജലം വീട്ട് മുറ്റത്തേക്ക് ഒഴുകിയതിൽ അരിശം കൊണ്ട അയൽവാസി ടെക്കിയുടെ വിരൽ കടിച്ചു മുറിച്ചു. ടെക്കി ജീവനക്കാരനായ അജയ് ക്വാത്രയുടെ ചെറു വിരലാണ് കടിച്ചു മുറിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലമിടപാടുകാരനും സെക്ടർ 10 ലെ താമസക്കാരനുമായ തേജേന്ദർ സച്ച് വേദയെ (42) ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 18 നാണ് കേസിനാസ്പദമായ സംഭവം. ക്വാത്രയുടെ വീട് കഴുകിക്കൊണ്ടിരുന്നപ്പോൾ മലിന ജലം സച്ച് വേദയുടെ വീട്ടിലേക്ക് ഒഴുകിയിരുന്നു. തുടർന്ന് സച്ച് വേദ ക്വാത്രയുമായി വഴക്കിടുകയും പിന്നീട് ആളുകൾ ഇടപെട്ടതിനെ തുടർന്ന് രംഗം ശാന്തമാക്കുകയുമായിരുന്നു.

പിന്നീട്  ജോലിക്ക് പോകാനായി കാറിലിരിക്കുകയായിരുന്ന ക്വാത്രയെ സച്ച് വേദ പിടിച്ചിറക്കുകയും കൈ വിരൽ കടിച്ചു മുറിക്കുകയുമായിരുന്നു. അയൽക്കാർ വന്നത് കൊണ്ടാണ് തന്നെ കൊല്ലാതെ വിട്ടതെന്നും അല്ലെങ്കിൽ കൊലപ്പെടുത്തുമായിരുന്നുവെന്നും ക്വാത്ര പറഞ്ഞു.


അതേസമയം സംഭവത്തെ കുറിച്ച് അന്ന്  തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പ്രതി മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അത് കോടതി നിരസിച്ചതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Image: Representational 

Summary: A property dealer got so infuriated with dirty water reaching the boundary of his house from his neighbour's place that he bit off nearly half of the 42-year-old man's index finger

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal