Follow KVARTHA on Google news Follow Us!
ad

സംഘര്‍ഷം പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവാവിനെ മലിനജലത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി

കഴിഞ്ഞ പുതുവര്‍ഷത്തിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച പ്രശ്നം പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന News, Kollam, Kerala, Assault, Police, Railway Track, Complaint, Hospital, CPM, Youth Congress, Murder Attempt,
കൊല്ലം:(www.kvartha.com 07/12/2017) കഴിഞ്ഞ പുതുവര്‍ഷത്തിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച പ്രശ്നം പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി അക്രമിസംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി മലിനജലത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കൊല്ലം എസ്.എം.പി കോളനിയില്‍ താമസിക്കുന്ന പ്രശോഭാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിന് സമീപം കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

മര്‍ദ്ദിച്ച് അവശനാക്കിയശേഷം പ്രശോഭിനെ എസ്.എന്‍ ട്രസ്റ്റ് സ്‌കൂളിന് പിന്‍ഭാഗത്തെ കുഴിയില്‍ തങ്ങിനില്‍ക്കുന്ന മലിനജലത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ യാത്രക്കാര്‍ വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചു. വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

News, Kollam, Kerala, Assault, Police, Railway Track, Complaint, Hospital, CPM, Youth Congress, Murder Attempt, Murder attempt againt youth; complaint lodged

പ്രശോഭും അക്രമിസംഘവും തമ്മില്‍ കഴിഞ്ഞ പുതുവര്‍ഷത്തില്‍ സംഘര്‍ഷമുണ്ടായി. ഈ പ്രശ്നം പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേനയാണ് എസ്.എന്‍ ട്രസ്റ്റ് സ്‌കൂളിന്റെ പിന്‍ഭാഗത്തു പ്രശോഭിനെ എത്തിച്ചത്. കന്റോണ്‍മെന്റ് സ്വദേശികളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രശോഭിന്റെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. അക്രമിസംഘം സ്ഥലത്തെ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Assault, Police, Railway Track, Complaint, Hospital, CPM, Youth Congress, Murder Attempt, Murder attempt againt youth; complaint lodged