Follow KVARTHA on Google news Follow Us!
ad

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു, വീഡിയോ പ്രചരിപ്പിച്ചു

ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിRajastan, Social Network, Arrest, Probe, Minister, Youth, Police, Mobile Phone, Friends, Dead Body, Crime, Criminal Case, National,
രാജ് സമന്ദ്(രാജസ്ഥാന്‍): (www.kvartha.com 07.12.2017) ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചു.

പശ്ചിമബംഗാള്‍ സ്വദേശിയും രാജ് സമന്ദില്‍ കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവാണ് ക്രൂരമായ അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ശംഭുലാല്‍ രേഗര്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 'Love Jihadis, you will meet the same fate': Man burns labourer in Rajasthan's Rajsamand, Rajastan, Social Network, Arrest, Probe, Minister, Youth, Police, Mobile Phone, Friends, Dead Body, Crime, Criminal Case, National


ജോലി നല്‍കാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടര്‍ന്ന് ജീവനോടെ തീകൊളുത്തി. വെട്ടേറ്റ് നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.

ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ് നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം 



 Also Read:
പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Love Jihadis, you will meet the same fate': Man burns labourer in Rajasthan's Rajsamand, Rajastan, Social Network, Arrest, Probe, Minister, Youth, Police, Mobile Phone, Friends, Dead Body, Crime, Criminal Case, National.