» » » » » » അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്ലിമായതു കൊണ്ടുമാത്രം, വെട്ടിയരിഞ്ഞത് ഇറച്ചിവെട്ടുന്നതു പോലെ, പിന്നീട് തീകൊളുത്തി; പ്രതിയെ തൂക്കിലേറ്റണം, പൊട്ടിക്കരഞ്ഞ് രാജസ്ഥാനില്‍ കൊല്ലപ്പെട്ട അഫ്രസുലിന്റെ ഭാര്യ

കൊല്‍ക്കത്ത: (www.kvartha.com 07.12.2017) ലൗജിഹാദിന്റെ പേരില്‍ രാജസ്ഥാനില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി പൊട്ടിക്കരഞ്ഞു. അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്ലിമായതു കൊണ്ടുമാത്രമാണ്. ഇറച്ചിവെട്ടുന്നതു പോലെയാണ് അഫ്രസുലിനെ വെട്ടിയരിഞ്ഞത്. പിന്നീട് തീകൊളുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണത്തിലെ ഘാതകനെ തൂക്കിലേറ്റണമെന്നും ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു.

ഒരു മൃഗത്തെ പോലെ അഫ്രസുലിനെ കൊല്ലുകയും ആ ദൃശ്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തവനെ അതേപോലെ തന്നെ കൊലപ്പെടുത്തണം. എന്താണ് ലവ് ജിഹാദെന്ന് ഞങ്ങള്‍ക്കറിയില്ല. കൊല്ലപ്പെടുന്നതിന് മുമ്പ് വളരെ ദയനീയമായ രീതിയിലായിരുന്നു പിതാവ് കരഞ്ഞപേക്ഷിച്ചത്. എന്നിട്ടും പ്രതി പിതാവിനെ തുണ്ടംതുണ്ടമാക്കിയെന്ന് മകള്‍ റജീന ഖാതുന്‍ പറഞ്ഞു.

മൂന്ന് പെണ്‍മക്കളുടെ പിതാവായ അഫ്രസുല്‍ ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം രാജസ്ഥാനില്‍ നിന്നും ബംഗാളിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇദ്ദേഹം രാജസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ബംഗാളില്‍ ഒരു ചെറിയ പ്‌ളോട്ട് മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. കൊലപാതകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബക്കാര്‍ ആരോപിച്ചു.


Keywords: News, Top-Headlines, Crime, Murder, National, Love jihad murder; Afrasul's wife against accused

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal