» » » » » » » » » » ജിമിക്കി കമ്മലിന് ജാക്കി ചാനും തുള്ളി ! വീഡിയോ കാണാം

(www.kvartha.com 06.12.2017) ജിമിക്കി കമ്മൽ എന്ന ഗാനം അടുത്തിടെ ഇറങ്ങിയ മലയാള സിനിമാ ഗാനങ്ങളിൽ വെച്ച് ഏറ്റവും ശ്രദ്ധയാകർഷിച്ചതാണ്. ഗാനത്തിന് ചുവട് വെച്ച് പല താരങ്ങളും രംഗത്ത് വന്നിരുന്നു. കേരളം വിട്ട് അന്യ നാട്ടിലും ഗാനം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. എന്നാൽ ഗാനത്തിന് ചുവട് വെക്കുന്ന ജാക്കി ചാന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ജാക്കി ചാന്റെ കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയും ഒന്നിച്ചുള്ള ചുവടുകള്‍ വളരെ മനോഹരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്.

നേരത്തെ ഗാനം തമിഴിലേക്കും അറബിയിലേക്കും റീമേക്ക് ചെയ്തിരുന്നു. അറബിയിലുള്ള ജിമിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വാട്‌സ്ആപ്പിലും മറ്റുമായി പാട്ട് ഷെയര്‍ ചെയ്തിരുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് ജിമിക്കി കമ്മല്‍.

Summary: Jimikki Kammal song from Velipadinte pusthakm gone viral. It has been re maked in many languages like Tamil and Arabic. That song is again in social media because people edited that with Jacki Chan Kungfu.

 

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal