» » » » » » » » » » » » വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ മഞ്ഞപ്പടയുടെ ക്യാപ്റ്റനാകാന്‍ ധോണി

ന്യൂഡല്‍ഹി: (www.kvartha.com 07.12.2017) വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടുന്ന വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ മഞ്ഞപ്പടയുടെ ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണിയെ നിയോഗിക്കാന്‍ നീക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഡയറക്ടര്‍ ജോര്‍ജ് ജോണാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

ഐ.പി.എല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ചെന്നൈ സുപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് 2015ലെ താരങ്ങളെ നിലനിര്‍ത്താന്‍ ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യ ടീമായ ചെന്നൈയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നു.

 IPL council clears Dhoni’s return to CSK, New Delhi, News, Mahendra Singh Dhoni, Suspension, Rajasthan Royals, IPL, Cricket, Sports, National

2013 സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2016ലും 2017ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും വിലക്കിയിരുന്നു. പിന്നീട് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ ഐ.പി.എല്ലില്‍ പിറന്നിരുന്നു. ധോണിയെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയേയും ചെന്നൈ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

Also Read:

പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IPL council clears Dhoni’s return to CSK, New Delhi, News, Mahendra Singh Dhoni, Suspension, Rajasthan Royals, IPL, Cricket, Sports, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal