Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ ആദ്യ ലേഡീസ് ഫാൻസ്‌ ഷോ നടത്തുന്നത് മമ്മൂട്ടിക്ക് വേണ്ടി, വനിതാ ആരാധകർക്കുള്ള മാസ്റ്റർപീസ് ടിക്കറ്റുകൾ കൈമാറി

ഇന്ത്യയിലെ ആദ്യ ലേഡീസ് ഫാൻസ്‌ ഷോ India's first ladies fans show will be held for Mammootty at Chengannure
ചെങ്ങന്നൂർ:  (www.kvartha.com 14.12.2017) ഇന്ത്യയിലെ ആദ്യ ലേഡീസ് ഫാൻസ്‌ ഷോ നടത്തുന്നത് മമ്മൂട്ടിക്ക് വേണ്ടി. ചെങ്ങന്നൂരിലെ മമ്മൂട്ടി ആരാധകരായ വനിതകള്‍ക്കായാണ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. ക്രിസ്മസിന് ഇറങ്ങുന്ന മാസ്റ്റർപീസിന്റെ ടിക്കറ്റുകളാണ് കൈമാറിയത്.

ലേഡീസ് ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് വിതരണം മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് സുജയ്ക്ക് നല്‍കിക്കൊണ്ട് ചെങ്ങന്നൂര്‍ സീ സിനിമാസ് ഉടമകള്‍ നിര്‍വഹിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 21ന് തിയറ്ററുകളിലെത്തുമ്പോള്‍ 150 ലേറേ ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 250 ലേറേ തിയറ്ററുകളില്‍ ആദ്യ ദിനത്തില്‍ ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്.


എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജിലേക്ക് എത്തുന്ന അതിലും പ്രശ്‌നക്കാരനായ ഇംഗ്ലീഷ് പ്രഫസറാണ് എഡ്ഡി. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയിൽ ആറോളം ആക്ഷനുകളുണ്ട്. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പൂനം, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിക്കുന്നുണ്ട്.

Summary: India's first ladies fans show will be held for Mammootty at Chengannure. Ladies fans president Suja got this ticket from Chengannure C cinemas. Ajay Vasudev is the director of Masterpiece.