» » » » » » » » » » ഭാര്യ ഫെയ്‌സ്ബുക്കിലിടുന്ന പോസ്റ്റുകൾക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭർത്താവിന്റെ വക ഓരോ ഇടി

പ്രാഗ്: (www.kvartha.com 06.12.2017) ഭാര്യ ഫെയ്‌സ്ബുക്കിലിടുന്ന പോറ്റുകൾക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭർത്താവിന്റെ വക മുഖത്ത് ഇടി. പരാഗ്വേ സ്വദേശിനിയായ അഡോൾഫിന കമേലി ഓർട്ടിഗോസക്കിനാണ് (21) ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് പെഡ്രോ ഹെറിബെർട്ടോ ഗലീനോയെ (32) പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെ പോസ്റ്റിന് ആരെങ്കിലും ലൈക്ക് നൽകിയാൽ ഭർത്താവ് ഉടനെ ദേഷ്യം പിടിക്കുകയും അക്രമാസക്തനാകുകയും ചെയ്യുമെന്ന് അഡോൾഫിനയുടെ വക്കീൽ പറഞ്ഞു. ഇങ്ങനെ അരിശം കൊള്ളുന്ന ഭർത്താവ് ഭാര്യയുടെ മുഖത്ത് ഇടിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

അടി കൊണ്ട് അഡോൾഫിനയുടെ മുഖം നീര് വെക്കുകയും കുമിളകൾ പൊങ്ങുകയും ചെയ്യുകയും അവർ ശത്രക്രിയക്ക് വിധേയയായെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.


മരുമകളുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയ ഗലീനോയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.

ഭാര്യ അറിയാതെ ഫെയ്സ് ബുക്കിന്റെ പാസ് വേർഡ് കൈക്കലാക്കിയ പ്രതി ലൈക്കുകളുടെ എണ്ണം നോക്കി ഭാര്യയെ പോയി അടിക്കാറാണ് ചെയ്യുകയെന്ന് വക്കീൽ പറഞ്ഞു. അതേസമയം അഡോൾഫിനയുടെ പോസ്റ്റുകൾക്ക് ലൈക്ക് കൊടുക്കുന്ന സുഹൃത്തുക്കൾ ഇതൊന്നും അറിഞ്ഞിരുന്നില്ല.

Summary: In a horrific incident of domestic violence, a 21-year-old Paraguayan woman was punched by her husband every time when some one 'liked' her pictures on Facebook. The woman had to bear the brunt of her husband's jealousy and anger who bashed her so hard that she has been forced to undergo reconstructive surgery on her face.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal