Follow KVARTHA on Google news Follow Us!
ad

ചൈനാ മാതൃക ഇന്ത്യയിലേക്കും, ഇനി പെട്രോൾ വില 22 രൂപയാകും

പെട്രോൾ വില കുറക്കുന്നതിനും മലിനീകരണം തടയുന്നതിനും Union Roads Minister Nitin Gadkari today said the government will be soon announcing
ന്യൂഡല്‍ഹി: (www.kvartha.com 10.12.2017) പെട്രോൾ വില കുറക്കുന്നതിനും മലിനീകരണം തടയുന്നതിനും പെട്രോളിൽ 15 ശതമാനം മെഥനോള്‍ ചേര്‍ക്കുന്ന പദ്ധതിയുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു പ്രഖ്യാപിക്കുമെന്നും ഇതോടെ പെട്രോളിന് വിലകുറയുമെന്നും മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ചൈനയിൽ ഉപയോഗിക്കുന്നത്. അവിടെ പെട്രോളിന് 17 രൂപ മാത്രമാണ്, ഇന്ത്യയില്‍ വില 22 രൂപയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് അദ്ദേഹം പറഞ്ഞു. സ്വീഡിഷ് വാഹനനിര്‍മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എഞ്ചിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച്‌ 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


'70,000 കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മിക്കുന്നതിന്  പകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്. വര്‍ഷം 22 ശതമാനമാണ് കാര്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. അടുത്ത സാമ്പത്തിക വര്‍ഷം റോഡ് പദ്ധതികള്‍ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്.

2014 മുതൽ ഏഴ് ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഈ സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Union Roads Minister Nitin Gadkari today said the government will be soon announcing a policy which calls for 15 per cent blending of methanol in petrol to make it cheaper and also reduce pollution.