» » » » » » » » » ഗർഭിണിയായ മുൻ പ്രണയിനിയെ സന്ദർശിച്ച കാമുകനെ ഇപ്പോഴത്തെ കാമുകി കൈയ്യോടെ പിടികൂടി, പ്രണയിച്ച് ചതിച്ച യുവാവിന് യുവതി നൽകിയത് ഒടുക്കത്തെ പണി

അവോണ്ടാലേ (ന്യൂസിലാൻഡ്) (www.kvartha.com 06.12.2017) പ്രണയിക്കുന്നതും പരാജയപ്പെടുന്നതുമൊക്കെ സാധാരണ സംഭവമാണ്. അത് കൊണ്ട് തന്നെ ഇത്തരം കേസുകളിൽ ആളുകൾ പ്രതികാരം ചെയ്യുന്നത് കുറവാണ്. എന്നാൽ കാമുകിയോ കാമുകനോ ചതിച്ചാൽ അതാർക്കും പെട്ടെന്ന് മറക്കാനോ പൊറുക്കാനോ കഴിയില്ല. അത്തരത്തിൽ ഒരു ചതി ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌. കാമുകിയറിയാതെ ഗർഭിണിയായ മുൻ പ്രണയിനിയെ സന്ദർശിച്ചതാണ് കാമുകന് വിനയായത്. കാമുകന് മറ്റൊരു കാമുകിയുണ്ടായിരുന്നെന്നും അവൾ ഗർഭിണിയാണെന്നുമറിഞ്ഞ യുവതി യുവാവിന്റെ കാർ മുഴുവൻ പെയിന്റ് കൊണ്ട് ചതിയൻ എന്നെഴുതി വെച്ചു. ന്യൂസിലൻഡിലെ അവോണ്ടാലേയിലാണ് സംഭവം.


മുമ്പ് ഒരു പ്രണയമുണ്ടായിരുന്ന യുവാവ് അത് പരാജയപ്പെട്ട ശേഷമാണ് പുതിയ കാമുകിയെ സെറ്റ് ചെയ്തത്. എന്നാൽ പഴയ ബന്ധത്തിൽ ഗർഭിണിയായ യുവതിയെ ഇപ്പോഴത്തെ കാമുകിയറിയാതെ യുവാവ് ഇടക്ക് സന്ദർശിക്കാറുണ്ട്. അങ്ങനെയുള്ള സന്ദർശനത്തിനിടക്കാണ് യുവാവിനെ കാമുകി പിടിച്ചത്.

ചീറ്റർ , ഡേർട്ടി, അഗ്ലി തുടങ്ങിയ വാക്കുകൾ കൂടാതെ വൃത്തി കെട്ട ചില വാക്കുകളും യുവതി കാറിൽ എഴുതി വെച്ചിട്ടുണ്ട്. കാറിന്റെ പുതിയ രൂപം അയൽക്കാരും സുഹൃത്തുക്കളും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്.


Summary: A furious woman has painted her boyfriend's car with vile words after he supposedly 'cheated' on her by visiting his pregnant ex. The car was spotted by a passer-by in Avondale, New Zealand on Sunday

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal