Follow KVARTHA on Google news Follow Us!
ad

ശൗചാലയം പ്രവർത്തിക്കുന്നില്ല; അടിയന്തിര ബാത്‌റൂമിനായി വിമാനം താഴെയിറക്കി

ശൗചാലയം പ്രവർത്തിക്കാത്തതിനെ A Delta flight from New York City to Seattle had
ന്യൂയോർക്ക്: (www.kvartha.com 06.12.2017) ശൗചാലയം പ്രവർത്തിക്കാത്തതിനെ തുടർന്ന് അടിയന്തിര ബാത്‌റൂമിനായി വിമാനം താഴെയിറക്കി. ന്യൂയോർക്കിൽ നിന്നും സീറ്റിലേക്ക് പറന്നുയർന്ന ഡെൽറ്റ വിമാനമാണ് ബില്ലിംഗ്‌സിൽ ഇറക്കിയത്. ശനിയാഴ്ചയാണ് സംഭവം.

വിമാനത്തിലെ ശൗചാലയം പ്രവർത്തിക്കാതിരുന്നതാണ് അടിയന്തിരമായി നിലത്തിറക്കാൻ കാരണമെന്ന് ഗസറ്റ് റിപ്പോർട്ടിൽ പറയുന്നു. ബാത്റൂമിൽ പോകാനായി യാത്രക്കാർ ശ്രമിച്ചെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല. പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും പലർക്കും കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പൈലറ്റ് അടിയന്തിര ശൗചാലയത്തിന് വേണ്ടി വിമാനം ഇറക്കുകയായിരുന്നു. ബില്ലിംഗിലിറങ്ങിയ വിമാനത്തിലെ കോവണി ഘടിപ്പിച്ചു നൽകുകയും യാത്രക്കാർ ആശ്വാസം കണ്ടെത്തുകയും ചെയ്തു. ഒരുപാട് ദൂരം അധികം സഞ്ചരിച്ചാണ് വിമാനം നിലത്തിറക്കിയത്.


Summary: A Delta flight from New York City to Seattle had to make a stop in Billings after the plane's toilets stopping working and passengers couldn't hold it any longer. The Billings Gazette reports that the direct flight diverted hundreds of miles south on Saturday to make the emergency bathroom stop