Follow KVARTHA on Google news Follow Us!
ad

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍; നെല്‍ പാടങ്ങള്‍ നിരോധിത കീടനാശിനികളുടെ പരീക്ഷണ ശാലകളാകുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

നിരോധിച്ച കീടനാശിനികള്‍ പുതിയ രൂപത്തിലും, ഭാവത്തിലും നെല്‍ പാടങ്ങളില്‍ Alappuzha, Kerala, News, Pesticides, Farmers, Cancer, Health, Fertilizers, Fertilizers and pesticides using increased in Kuttanad farming.
ഹരിപ്പാട്: (www.kvartha.com 16.12.2017) നിരോധിച്ച കീടനാശിനികള്‍ പുതിയ രൂപത്തിലും, ഭാവത്തിലും നെല്‍ പാടങ്ങളില്‍ ഉപയോഗിച്ചു വരുന്നു. കേരളത്തിന്റെ നെല്ലറകളായ പാലക്കാട്, കുട്ടനാട് പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലാണ് നിരോധിത മരുന്നുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ആകര്‍ഷകമായ രീതികളില്‍ കൂടുതലായി വിറ്റഴിക്കുന്നത്. കമ്പനികള്‍ പാടശേഖര കമ്മിറ്റികളെ സ്വാധീനിച്ചാണ് ഇത്തരത്തിലുള്ള കീടനാശിനികള്‍ വിതരണം നടത്തുന്നത്.

വേണ്ടത്ര പാരിതോഷികവും കമ്പനികള്‍ പാടശേഖര കമ്മിറ്റികള്‍ക്കും കീടനാശിനി വില്‍പ്പന കേന്ദ്രങ്ങളായ വളം ഡിപ്പോകള്‍ക്കും നല്‍കാറുണ്ട്. വളം ഡിപ്പോകളാകട്ടെ കര്‍ഷകര്‍ക്ക് ഒരു സീസണ്‍ വരെ കടമായാണ് കീടനാശിനികള്‍ നല്‍കുന്നത്. കൂടുതല്‍ വിളവിന് കൂടുതല്‍ കീടനാശിനി എന്ന പ്രചാരമാണ് കമ്പനികള്‍ കര്‍ഷകരെ പാട്ടിലാക്കാന്‍ പ്രയോഗിക്കുന്ന തന്ത്രം. നിരോധിത മരുന്നുകളില്‍ മറ്റ് മരുന്നിന്റെ മിശ്രിതങ്ങള്‍ ചേര്‍ത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഓരോ കാലഘട്ടങ്ങളിലും നിരോധിക്കുന്ന കീടനാശിനികള്‍ നിര്‍മ്മാണ ശാലകളിലും ഗോഡൗണുകളിലും കെട്ടികിടക്കുന്നുണ്ട്. ഇത് കടലാസു കമ്പനികള്‍ ഏറ്റെടുക്കുകയും, പുതിയ സ്റ്റിക്കറുകള്‍ ഒട്ടിച്ച് ആകര്‍ഷകമായ ബോട്ടിലുകളിലും പാക്കുകളിലായും ആവശ്യക്കാരുടെ കൈകളിലെത്തിക്കുകയുമാണ് പതിവ്.

Alappuzha, Kerala, News, Pesticides, Farmers, Cancer, Health, Fertilizers, Fertilizers and pesticides using increased in Kuttanad farming.


കൃഷി ആരംഭിക്കുന്ന പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് ഇവയുടെ പ്രചാരങ്ങള്‍ നടത്തുവാനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. ഒരു സീസണില്‍ കോടികണക്കിന് രൂപയാണ് ഇത്തരക്കാര്‍ സ്വരൂപിക്കുന്നത്. കീടങ്ങളെ ജീവിത ദശകങ്ങളില്‍ നിയന്ത്രിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളാണ് കീടനാശിനികള്‍. ആല്‍ഡ്രില്‍, ഡയല്‍ഡ്രില്‍, ക്ലോര്‍ഡേന്‍, ഹെപ്റ്റാക്ലോര്‍, എന്‍ഡ്രില്‍ എന്നിവ സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ തീരുമാന പ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചവയാണ്.

ഇവ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഉപയോഗിക്കുന്നത്. പരിണിത ഫലമാകട്ടെ പ്രദേശ വാസികള്‍ കാന്‍സര്‍ പോലെയുള്ള മാരകരോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. മരുന്ന് തളിക്കാര്‍ക്കും പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. പാടങ്ങളിലും, കരകളിലും വ്യാപകമായ രീതിയില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ട്. നിരോധിച്ച വീര്യം കൂടുതലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നവയിലേറെയും.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെന്നു മാത്രം. നിയമം കാറ്റില്‍ പറത്തി ഓരോ സീസണിലും പുതിയ പേരുകളിലായാണ് കീടനാശികള്‍ എത്തുന്നത്. ഇതിന്റെ ഉത്ഭവം തേടി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Pesticides, Farmers, Cancer, Health, Fertilizers, Fertilizers and pesticides using increased in Kuttanad farming.