Follow KVARTHA on Google news Follow Us!
ad

പ്രവാചകന് മുന്നില്‍ ചരിത്രം വഴിമാറി: മുന്‍ ഡി ജി പി ഡോ. അലക്സാണ്ടര്‍

പ്രവാചകന് മുന്നില്‍ ചരിത്രം വഴിമാറുകയായിരുന്നുവെന്ന് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ഇസ്ലാം മതനിരപേക്ഷതക്ക് ഊന്നല്‍ നല്‍കുന്ന മതമാണെന്ന് Kasaragod, Kerala, news, Kanhangad, Jamaath, Conference, Kanhangad Jamaath Meelad program conducted, Ex DGP Dr. Alexander about Prophet
കാഞ്ഞങ്ങാട്: (www.kvartha.com 12.12.2017) പ്രവാചകന് മുന്നില്‍ ചരിത്രം വഴിമാറുകയായിരുന്നുവെന്ന് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ഇസ്ലാം മതനിരപേക്ഷതക്ക് ഊന്നല്‍ നല്‍കുന്ന മതമാണെന്ന് സംയുക്ത ജമാഅത്ത് സംഘടിപ്പിച്ച നബിദിന സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരൊറ്റ മുസ്ലിം വിശ്വാസിപോലും ഇല്ലാത്ത തുമ്പമണ്‍ എന്ന എന്ന ഗ്രാമത്തില്‍ ജനിച്ചയാളാണ് താനെന്ന ആമുഖത്തോടെയാണ് അലക്സാണ്ടര്‍ ജേക്കബ് പ്രഭാഷണം തുടങ്ങിയത്. ആ ചീത്തപേര് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് മുന്‍ കൈയെടുത്ത് കുറച്ച് മുസ്ലിം സഹോദരങ്ങളുടെ കുടുംബങ്ങളെ എന്റെ ഗ്രാമത്തില്‍ പാര്‍പ്പിച്ചു. ഒരു സത്യ ക്രിസ്താനിയായ താന്‍ മുഹമ്മദ് നബിയെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത് അമേരിക്കന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന മൈക്കേല്‍ ഹാര്‍ട്ടിന്റെ  പുസ്തകത്തിലൂടെയായിരുന്നു.

ലോകം കണ്ട മറ്റു മഹാന്മാര്‍ പണ്ഡിതരും പ്രതിഭാശാലികളുമൊക്കെയായിരുന്നുവെങ്കിലും മുഹമ്മദ് നബി ഏറ്റവും നല്ല പ്രവാചകനും ഏറ്റവും മികച്ച ഭരണാധികാരിയുമായിരുന്നു. പ്രവാചകന്‍ ആദ്യമായി എഴുതിയ മദീന ചാര്‍ട്ടര്‍ അതിന് ഉദാഹരണമാണ്. മറ്റു മതങ്ങളെ പരിഗണിച്ചായിരുന്നു നബിയുടെ ഭരണം എന്നതായിരുന്നു മദീന ചാര്‍ട്ടറിന്റെ പ്രത്യേകത. മറ്റ് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ സമൂഹത്തിന് പരിഗണന നല്‍കുന്നതായിരുന്നു മദീന ചാര്‍ട്ടര്‍. ലോകത്ത് ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ലെന്നും മറിച്ച് മതപ്രബോധനങ്ങള്‍കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് നബി ലോകത്തെ പ്രകാശ പൂരിതമാക്കിയ കാരുണ്യത്തിന്റെ ഗുരുവാണെന്ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമ മഠാധിപതി സ്വാമി ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ പ്രകാശം മുഹമ്മദ് നബി മനുഷ്യന്റെ ആത്മാവിലെത്തിച്ചു. മനുഷ്യ കുലത്തിന് നന്മയുടെ പ്രഭ ചൊരിഞ്ഞ പ്രവാചകനാണ് മുഹമ്മദ് നബിയെന്നും നബിദിന സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവഹിതമില്ലാതെ ഒരാള്‍ക്കും മതം മാറാന്‍ കഴിയില്ലെന്ന വിശ്വാസം മനസില്‍ ഉറപ്പിക്കാതെ ആരും മുസ്ലിം ആകില്ലെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതംമാറ്റുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. സമ്മേളനം സമസ്ത പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍, എംസി ഖമറുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ജാതി-മത-ഭേദമന്യേ 26 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭൂദാന പദ്ധതിയുടെ രേഖകള്‍ ചടങ്ങില്‍ കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Jamaath, Conference, Kanhangad Jamaath Meelad program conducted, Ex DGP Dr. Alexander about Prophet