» » » » » » » » » » » » 'സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക, ചോരാൻ സാധ്യതയുണ്ട്' പരിഹാസവുമായി പ്രമുഖ സംവിധായകൻ

കൊച്ചി: (www.kvartha.com 06.12.2017) സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന പരിഹാസവുമായി സംവിധായകൻ അരുൺ ഗോപി. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നതിനെ കുറിച്ചുള്ള പോലീസിന്റെ മറുപടിക്കാണ്  രാമലീലയുടെ സംവിധായകന്റെ തമാശ പോസ്റ്റ്.

'സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്
വാൽകഷ്ണം:-പോലീസിന്റെ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ എന്ന് കേരളപോലീസ്' ഇതായിരുന്നു സംവിധായകന്റെ പോസ്റ്റ്.

കുറ്റപത്രത്തിലെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.

ന​ടി​യെ ഉ​പ​ദ്ര​വി​ച്ച്‌ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ ​ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യെ​ന്ന കേസി​ല്‍ ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ന​വം​ബ​ര്‍ 22ന് ​അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം സമര്‍പ്പിച്ച​ത്. 1452 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ 215 സാ​ക്ഷി​മൊ​ഴി​ക​ളും 18 രേ​ഖ​ക​ളു​മാ​ണു​ള്ള​ത്.

നേരത്തെ ജാമ്യത്തിലിറങ്ങിയ നടൻ പ്രത്യേക അനുമതിയോടെ ദുബൈയിലെ തന്റെ കടയുടെ ഉദ്ഘാടനത്തിന് പോയിരുന്നു. എന്നാൽ താരം തെളിവായ മൊബൈൽ ഫോൺ  ഒളിപ്പിക്കാനാണ് ഗൾഫിൽ പോയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ

Summary: Director Arun Gopi funny mention about script. He said before taking photostat of script please be careful that it will not be copied. He made fun with Kerala police of Dileep' case diary leak.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal