Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ അപ്പം അരവണ വില്‍പ്പനയിലും വന്‍ ക്രമക്കേട്; കണക്കില്‍ കാണാത്തത് 1.83 കോടി രൂപ

ശബരിമലയിലെ അഴിമതിക്കഥകള്‍ വീണ്ടും പുറത്തു വരുന്നു. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തെ Pathanamthitta, Kerala, News, Sabarimala, Corruption, Report, Letter, High Court, Religion, Corruption in Sabarimala Appam Aravana sale.
പത്തനംതിട്ട: (www.kvartha.com 16.12.2017) ശബരിമലയിലെ അഴിമതിക്കഥകള്‍ വീണ്ടും പുറത്തു വരുന്നു. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തെ അപ്പം അരവണ വിപണനത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി 83 ലക്ഷം രൂപയാണ് അപ്പം അരവണ വിറ്റുവരവിന്റെ കണക്കുകള്‍ പ്രകാരം കാണാതായിരിക്കുന്നത്. സംസ്ഥാന ഓഡിറ്റിങ്ങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കണക്കില്‍ പെടാത്ത 1,55,000 ടിന്‍ അരവണയും ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം അദ്യ ആഴ്ച്ചകളില്‍ മാത്രം നടത്തിയ പരിശോധനയില്‍ അപ്പം അരവണ വിപണനത്തിന്റെ കണക്കില്‍ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ക്രമക്കേടും ഓഡിറ്റിങ്ങ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

Pathanamthitta, Kerala, News, Sabarimala, Corruption, Report, Letter, High Court, Religion, Corruption in Sabarimala Appam Aravana sale.


വിഷയത്തില്‍ ദേവസ്വം മുന്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ക്കും, നിലവിലെ എക്സിക്യൂട്ടിവ് ഓഫിസര്‍ക്കും വിശദീകരണം ചോദിച്ച് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്തേ ക്രമക്കേടുകള്‍ കണ്ടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈകോടതിക്ക് സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Sabarimala, Corruption, Report, Letter, High Court, Religion, Corruption in Sabarimala Appam Aravana sale.