Follow KVARTHA on Google news Follow Us!
ad

കേരള സര്‍വകലാശാലയില്‍ സമരം,സംഘര്‍ഷം; വി സിയെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹാളില്‍ പൂട്ടിയിട്ടു; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കേരള സര്‍വകലാശാലയില്‍ സമരം,സംഘര്‍ഷം. വി സിയെ സിന്‍ഡിക്കേറ്റ് അംThiruvananthapuram, News, Allegation, Student, Strikers, Teachers, Police, Clash, Kerala,
തിരുവനന്തപുരം: (www.kvartha.com 06.12.2017) കേരള സര്‍വകലാശാലയില്‍ സമരം,സംഘര്‍ഷം. വി സിയെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹാളില്‍ പൂട്ടിയിട്ടു. അധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണനെ സിന്‍ഡിക്കേറ്റംഗങ്ങള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ പൂട്ടിയിട്ടത്.

ബുധനാഴ്ച രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജണ്ടകള്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് അധ്യാപക നിയമനം പരിഗണിച്ചത്. എന്നാല്‍ അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കി. ഇതോടെ യോഗം അവസാനിപ്പിച്ച് വി.സി പുറത്തേക്ക് പോവാന്‍ ശ്രമിച്ചു. ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് അംഗങ്ങള്‍ വി.സിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

Clash at Kerala university, Thiruvananthapuram, News, Allegation, Student, Strikers, Teachers, Police, Clash, Kerala.

രാവിലെ 11 മണിക്ക് തുടങ്ങിയ തടഞ്ഞുവയ്ക്കല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി. വി.സിയുടെ ഓഫിസീനടുത്തുവരെ ഇവര്‍ എത്തി. ഇതിനിടെ സമരക്കാര്‍ അകത്തുകടന്നിട്ടുണ്ടെന്നും വി.സിയെ സുരക്ഷിതമായി രക്ഷിച്ച് പുറത്ത് എത്തിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയോടും സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിനോടും അഭ്യര്‍ത്ഥിച്ചു. 

അതേസമയം സര്‍വകലാശാലയ്ക്കുള്ളില്‍ പോലീസുണ്ടെങ്കിലും ഇവര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നിലയുറപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി സമരക്കാരെ വിരട്ടിയോടിച്ചു. സമരക്കാര്‍ക്കു നേരെ ജലപീരങ്കിയും പ്രയോഗിച്ചു.

Also Read:
എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clash at Kerala university, Thiruvananthapuram, News, Allegation, Student, Strikers, Teachers, Police, Clash, Kerala.