Follow KVARTHA on Google news Follow Us!
ad

ട്രോളുണ്ടാക്കാൻ അറിയുമോ? എങ്കിൽ സമ്മാനം നേടാൻ ഇതാ ഒരു അവസരം

പ്രൊമോഷനിലാണ് ഇപ്പോൾ സിനിമാ താരങ്ങൾ Cinema crew tried different way of promotion to make thte maximum reach of their film. Now actor
കൊച്ചി: (www.kvartha.com 14.12.2017) പ്രൊമോഷനിലാണ് ഇപ്പോൾ സിനിമാ താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പൂർണ പിന്തുണയുണ്ടായാൽ മാത്രമേ സിനിമ വിജയിക്കുമെന്ന് എല്ലാവർക്കും അറിയാം അത് കൊണ്ട് തന്നെ ജനങ്ങളെ  പങ്കെടുപ്പിച്ച് കൊണ്ടുള്ള ചെറിയ മൽസരമാണ് മൊത്തത്തിൽ പ്രൊമോഷനിൽ ഉണ്ടാകാറുള്ളത്.  ജയസൂര്യയുടെ പുതിയ സിനിമ 'ആട് രണ്ടും' വ്യത്യസ്തമായ പ്രൊമോഷനുമായി വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലാണ് അണിയറ പ്രവർത്തകർ ഇത് വ്യക്തമാക്കിയത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 2' വിന്റെ ട്രെയിലറിലെയോ, പാട്ടിലെയോ  സ്ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി, ഈ സിനിമയെത്തന്നെ പരാമര്‍ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ നല്‍കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൗസ് പറയുന്നത്. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 ഉം മൂന്നാം സമ്മാനം 5000 രൂപയുമാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

ആട് 2 'ട്രോൾ മത്സരം'
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആട്2 സോംഗ് / ട്രൈയിലറിലെ രംഗങ്ങൾ ആസ്പദമാക്കിയുള്ള ട്രോളുകളുടെ വൻപ്രവാഹം സോഷ്യൽ മീഡിയാ ആഘോഷമാക്കുമ്പോൾ ഫ്രൈഡേ ഫിലിം ഹൗസും ഒപ്പം ചേരുന്നു.

ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ ഞങ്ങൾ ഒരുക്കുകയാണ്.

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകൾക്ക് ആകർഷകമായ ഗിഫ്റ്റുകൾ നൽകുന്നതായിരിക്കും.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്റെ ഒഫിഷ്യൽ പേജിൽ പ്രസിദ്ധീകരിക്കുന്നതായിക്കും.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ശ്രദ്ധിക്കുക :
'''''''''''''''''''''''''''''''''''''''''''''''''
# മത്സരം ആരംഭിക്കുന്നത് ഇപ്പോൾ മുതൽ. ഡിസംബർ 21 ന് ഉച്ചയ്ക്ക് 12 മണി വരെ ടോളുകൾ അയക്കാം.

# ഒരാൾക്ക് എത്ര ട്രോളുകൾ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോൾ വേണം അയക്കാൻ. അയക്കുന്ന ട്രോളന്റെ പേര് മെൻഷൻ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്സാപ്പ് നമ്പറിൽ നിന്നു വേണം അയക്കാൻ.

# മത്സരത്തിനായി ട്രോളുകൾ അയക്കേണ്ട ഞങ്ങളുടെ വാട്ട്സാപ്പ് നമ്പർ +91 9745422555.

# നിലവിൽ ഇറങ്ങിയ ഒരു ട്രോൾ തന്നെ ( എക്സാറ്റ് കോപ്പി )ഒന്നി ലധികം പേർ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയും ചെയ്താൽ, അത് ആദ്യം ഫേസ് ബുക്കിൽ/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടർന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോൾ ഉണ്ടാക്കുമ്പോൾ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങൾ വൃണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അപ്പോൾ കളി തുടങ്ങുകയായി...
കപ്പ് ആര് കൊണ്ടുപോകും മക്കളേ...??

Summary: Cinema crew tried different way of promotion to make thte maximum reach of their film. Now actor Jayasurya's new film Aadu 2 crew arranged variety promotional competition. People can make troll regarding this can win price.