» » » » » » » » » കുട്ടികളുടെ വികൃതി കുറക്കാനായി മാതാവ് ചെയ്തത് വല്ലാത്ത വിദ്യ തന്നെ, ക്രിസ്മസിനെ കൂട്ടു പിടിച്ചു

മെൽബൺ: (www.kvartha.com 06.12.2017) കുട്ടികളുടെ വികൃതി കുറക്കാനായി മാതാവ് ചെയ്തത് വല്ലാത്ത വിദ്യ തന്നെ. ക്രിസ്മസിനായി ഒരുക്കി വെച്ച ക്രിസ്മസ് ട്രീയിൽ സാന്ത ക്ളോസിന്റേതെന്ന പോലെ എഴുതിയ കത്ത് ഒട്ടിച്ചായിരുന്നു മാതാവിന്റെ വിദ്യ. കത്തും അതിലെ വാക്യങ്ങളും വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വാർത്ത ഹിറ്റായി. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് വന്നു കൊണ്ടിരിക്കുന്നത്.


ചിലർ അനുകൂലിക്കുമ്പോൾ മറ്റു ചിലർ വീട്ടമ്മയുടെ വളഞ്ഞ വിദ്യയെ എതിർത്തു.             
'ഇത്തവണത്തെ ക്രിസ്മസ് റദ്ദ് ചെയ്തു, നിങ്ങളുടെ വീട്ടിലേക്ക് ഞാൻ വരണമെന്നുണ്ടെങ്കിൽ നിങ്ങളുടെ വികൃതി കുറച്ച് സ്വഭാവ ഗുണം അല്പം കൂടി നന്നാക്കേണ്ടതുണ്ട്. സാന്ത ക്ളോസ് അതീവ ദുഖിതനും നിരാശനുമാണ്, നല്ല കുട്ടികളായിരിക്കുക, കുസൃതിക്ക് മാതാവിനോട് മാപ്പ് പറയുക ‘നിങ്ങൾക്ക് ഒരാഴ്ച കൂടി സമയമുണ്ട്' ഇതായിരുന്നു കത്തിലെഴുതിയ വാചകങ്ങൾ.


ഇത് വളരെ നല്ലതാണ്. ശരിയും തെറ്റും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഒരാൾ കമെന്റ് ചെയ്തു. അതേസമയം കുട്ടികളോട് ഇത്തരത്തിൽ കള്ളം പറയുന്നത് ശരിയല്ലെന്നും അവരെ ചതിക്കുന്നതിന് തുല്യമാണിതെന്നും മറ്റൊരാൾ അഭിപ്രായം രേഖപ്പെടുത്തി.

Summary: A mother sick of her children misbehaving made them believe Santa would cancel Christmas unless they improved. The three kids discovered the Christmas tree wrapped in industrial strength cling wrap with a note warning they had just one week to shape up.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal