Follow KVARTHA on Google news Follow Us!
ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയത്തിലാക്കി പീഡിപ്പിക്കുന്ന ചാരിറ്റി വർക്കർ കുടുങ്ങി, ഓൺലൈൻ വഴി 39 പേരോട് ചാറ്റ് ചെയ്യുകയും അശ്ശീല ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ട്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ A charity worker who asked underage girls for 'bad pictures' and threesomes admitted 'I'm ashamed
പ്ലൈമൗത് (ഇംഗ്ലണ്ട് )(www.kvartha.com 06.12.2017) പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയത്തിലാക്കി പീഡിപ്പിക്കുകയും അവരുടെ അശ്ശീല ഫോട്ടോ ആവശ്യപ്പെടുകയും ചെയ്ത ചാരിറ്റി വർക്കർ പിടിയിലായി. ഇംഗ്ലണ്ടിലെ പ്ലൈമൗത് സ്വദേശി ടോണി സ്റ്റീവൻ (32) ആണ് കുടുങ്ങിയത്. ഡിസംബർ 19 വരെ ഇയാളെ റിമാൻഡ് ചെയ്തു.

14 വയസിൽ താഴെയുള്ള കുട്ടികളുമായി പരിചയമുണ്ടാക്കുകയും അത് വഴി അവരുടെ അശ്ശീല ഫോട്ടോ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ ശീലമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ് ചെയ്യുമ്പോൾ 39 ഓളം പെൺകുട്ടികളുമായി യുവാവ് ചാറ്റ് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ പലരുമായും ഔദ്യോഗിക കൂടിക്കാഴ്ചക്ക് സംവിധാനം ഒരുക്കി വെച്ചതായും പോലീസ് വ്യക്തമാക്കി.


13 മുതൽ 15 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുമായി പ്രതി ലൈംഗിക ആശയവിനിമയത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്ലൈമൗത് മജിസ്ട്രേറ്റ് കോടതി സ്ഥിരീകരിച്ചു. അതേസമയം കുറ്റം സമ്മതിച്ച പ്രതി തനിക്ക് ചെയ്ത് പോയ കാര്യമോർത്ത് ലജ്ജ തോന്നുന്നുവെന്ന് കോടതിയോട് പറഞ്ഞു.

Image Credit: Mercury & Media

Summary: A charity worker who asked underage girls for 'bad pictures' and threesomes admitted 'I'm ashamed of myself' following an on-camera sting. Toni Stevens, 32, pleaded guilty to engaging in lewd communications with children at Plymouth Magistrates Court last week.