Follow KVARTHA on Google news Follow Us!
ad

ആധാര്‍ ബന്ധിപ്പിക്കല്‍; കാലാവധി മാര്‍ച്ച് 31 വരെയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാനNew Delhi, News, Supreme Court of India, Mobile Phone, Aadhar Card, Case, National,
ന്യൂഡെല്‍ഹി: (www.kvartha.com 07.12.2017) ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവില്‍ ഡിസംബര്‍ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാര്‍ച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

നിലവില്‍ ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കു മാത്രമേ കാലാവധി നീട്ടല്‍ കൊണ്ട് പ്രയോജനപ്പെടൂ. അതേസമയം, മൊബൈല്‍ ഫോണ്‍ നമ്പരും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും.

Centre willing to extend deadline for mandatory linking of Aadhaar till 31 March, New Delhi, News, Supreme Court of India, Mobile Phone, Aadhar Card, Case, National

കാലാവധി ദീര്‍ഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ ആധാറിനെതിരെ ഹര്‍ജി നല്‍കിയവര്‍, കാലാവധി നീട്ടുന്നതിനോടു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനയെ എതിര്‍ത്തു. ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഉദയാദിത്യ ബാനര്‍ജി അറിയിച്ചു.

ഇടക്കാല ഉത്തരവു വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടുത്തയാഴ്ച കേസ് പരിഗണിക്കുക. വിഷയത്തില്‍ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ സേവനങ്ങളും നിലവില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും

ബാങ്കിങ്
അവസാന തീയതി -2017 ഡിസംബര്‍ 31
ബന്ധിപ്പിച്ചില്ലെങ്കില്‍ - അക്കൗണ്ടുകള്‍ ബ്ലോക്ക് ആകും

 പാന്‍
അവസാന തീയതി - 2017 ഡിസംബര്‍ 31

ബന്ധിപ്പിച്ചില്ലെങ്കില്‍ - ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാനാകില്ല

 മ്യുച്വല്‍ ഫണ്ട്‌സ് ഫോളിയോ

അവസാന തീയതി – 2017 ഡിസംബര്‍ 31
ബന്ധിപ്പിച്ചില്ലെങ്കില്‍ – അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും

ഇന്‍ഷുറന്‍സ്

അവസാന തീയതി - 2017 ഡിസംബര്‍ 31

ബന്ധിപ്പിച്ചില്ലെങ്കില്‍- പോളിസികള്‍ പിന്‍വലിക്കാനോ പൂര്‍ത്തിയാക്കാനോ ആകില്ല

പോസ്റ്റ് ഓഫിസ് സ്‌കീം

അവസാന തീയതി - 2017 ഡിസംബര്‍ 31

ബന്ധിപ്പിച്ചില്ലെങ്കില്‍ - അക്കൗണ്ടുകള്‍ ബ്ലോക്ക് ആകും

മൊബൈല്‍ നമ്പര്‍

അവസാന തീയതി - 2018 ഫെബ്രുവരി ആറ്

ബന്ധിപ്പിച്ചില്ലെങ്കില്‍ - ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാകും

Also Read:
പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Centre willing to extend deadline for mandatory linking of Aadhaar till 31 March, New Delhi, News, Supreme Court of India, Mobile Phone, Aadhar Card, Case, National.