Follow KVARTHA on Google news Follow Us!
ad

സിപിഎം വളണ്ടിയര്‍ പരേഡിനിടെ കാറിനെ ചവിട്ടിയ സംഭവം; കാറിന്റെ ഉടമയ്ക്ക് പറയാനുള്ളത് ഇതാണ്

വളണ്ടിയര്‍ പരേഡില്‍ വൈസ് ക്യാപ്റ്റന്‍ കാറിനെ ചവിട്ടി വിവാദത്തിനിടയായ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു പിന്നാലെ വിശദീകരണവുമായി ചവിട്ടുകൊണ്ട കാറിന്റെ ഉടമയും Kasaragod, Kerala, news, Car, CPM, Politics, Controversy, Car owner says about CPM Controversy incident
കാസര്‍കോട്: (www.kvartha.com 10.12.2017) സിപിഎം വളണ്ടിയര്‍ പരേഡില്‍ വൈസ് ക്യാപ്റ്റന്‍ കാറിനെ ചവിട്ടി വിവാദത്തിനിടയായ സംഭവത്തില്‍ കാറിന്റെ ഉടമയുടെ പ്രതികരണം ചാനലില്‍. കഴിഞ്ഞ ദിവസമാണ് ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കളനാടില്‍ നിന്നും മേല്‍പ്പറമ്പിലേക്കു റാലിയോടൊപ്പം നടന്ന വളണ്ടറിയര്‍ പരേഡില്‍ വെച്ച് കാസര്‍കോട് പരവനടുക്കം സ്വദേശി പ്രസന്നകുമാര്‍ ഓടിച്ചിരുന്ന കാറിലേക്ക് വൈസ് ക്യാപ്റ്റന്‍ ചവിട്ടിയത്. ഇത് ഏറെ വിവാദത്തിന് കാരണമായിരുന്നു.

ഞാന്‍ ഒരു പാര്‍ട്ടി അനുഭാവി തന്നെയാണ്. ബഹറൈനില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് നാട്ടിലെത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒപ്പം വന്ന സുഹൃത്തുക്കളെ വേദിക്ക് സമീപം ഇറക്കിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവമുണ്ടായത്. വളണ്ടിയര്‍ മാര്‍ച്ചിന് സമീപമെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ചു. എന്നാല്‍ മാര്‍ച്ചിന് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ വളണ്ടിയര്‍ ടീമില്‍പ്പെട്ട ഒരാളുടെ കാലില്‍ വാഹനം ചെറുതായി ഉരസിയതോടെയാണ് വൈസ് ക്യാപ്റ്റന്‍ ഉദുമ സ്വദേശി വേണു പ്രകോപിതനാവുകയും ചവിട്ടുകയും ചെയ്തത്- പ്രസന്ന കുമാര്‍ പറഞ്ഞു.

സംഭവം വിവാദമായതിനു പിന്നാലെ നേതാക്കള്‍ വീട്ടിലെത്തിയതായും പ്രസന്നകുമാര്‍ പറഞ്ഞു. തന്റെ പക്കല്‍ തെറ്റുണ്ടെന്നും ഈ വിഷയത്തില്‍ അനാവശ്യമായി വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും മനോരമ ചാനലിനോട് പ്രസന്നകുമാര്‍ പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Car, CPM, Politics, Controversy, Car owner says about CPM Controversy incident