Follow KVARTHA on Google news Follow Us!
ad

ദംഗൽ നായികയെ വിമാനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: പ്രതിക്ക് 6 മാസത്തെ വിമാന യാത്രാ വിലക്ക്

ദംഗൽ നായികയെ വിമാനത്തിൽ A businessman arrested for allegedly molesting a teenage Bollywood actor on a
ന്യൂഡൽഹി: (www.kvartha.com 14.12.2017) ദംഗൽ നായികയെ വിമാനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ആറ് മാസത്തെ വിമാന യാത്രാ വിലക്ക്. സിവിൽ ഏവിയേഷൻ നിയമ പ്രകാരം കുറ്റം തെളിഞ്ഞാലാണ് വിലക്കുണ്ടാകുക.

വിസ്താര എയർലൈൻസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ)ക്ക് നൽകിയ റിപ്പോർട്ടിൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ ഇന്റര്‍നാഷണൽ അന്വേഷണം നടത്തുന്ന ആദ്യത്തെ എയർലൈൻസാണ് വിസ്താര.



ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് ദംഗൽ നായിക സൈറ വസീം (17) വിമാനത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ നടി പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് മുംബൈ വ്യവസായിയായ വികാസ് സച്ദേവ് എന്ന 39 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Summary: A businessman arrested for allegedly molesting a teenage Bollywood actor on a New Delhi-Mumbai Vistara flight could face a flying ban of up to six months if proven guilty under new civil aviation rules