» » » » » » » » » » ആദ്യ രാത്രിയിൽ മുൻകാല പ്രണയത്തെ കുറിച്ച് പറയാൻ ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടു, പ്രേമമൊന്നുമില്ലായിരുന്നുവെന്ന് പറഞ്ഞ ഭാര്യയോട് ധൈര്യമായിട്ട് പറഞ്ഞോളൂ പ്രശ്നമൊന്നുമില്ലെന്ന് യുവാവ് വ്യക്തമാക്കി, ഭർത്താവിനെ സന്തോഷിപ്പിക്കാൻ കള്ള പ്രണയകഥ മെനഞ്ഞുണ്ടാക്കിയ യുവതിക്ക് കിട്ടിയത്

പട് ന: (www.kvartha.com 14.12.2017) ആദ്യ രാത്രിയിൽ സംസാരിച്ചു കൊണ്ടിരിക്കെ മുൻകാല പ്രണയത്തെ കുറിച്ച് പറയാൻ ഭർത്താവ് നിർബന്ധിച്ചു. പ്രേമമൊന്നുമില്ലായിരുന്നുവെന്ന്  വ്യക്തമാക്കിയ യുവതിയോട് ധൈര്യമായിട്ട് പറയാൻ യുവാവ് പ്രോത്സാഹനം നൽകി. ഭർത്താവിനെ സന്തോഷിപ്പിക്കാൻ കള്ള പ്രണയകഥ പറഞ്ഞ യുവതിയെ ഭർത്താവ് സ്വന്തം വീട്ടിൽ നിന്നും പുറത്താക്കി വിവാഹം ബന്ധം അവസാനിപ്പിച്ചു. പൂർണിയ ജില്ലയിൽ സാർസി ഗ്രാമത്തിലാണ് സംഭവം.

സുജീത് കുമാറാണ് ഭാര്യയെ വീട്ടിൽ കൊണ്ട് പോയി വിട്ടത്. ആദ്യ രാത്രി പഴയ പ്രണയം വല്ലതും ഉണ്ടെങ്കിൽ പറയാനായിരുന്നു യുവാവിന്റെ നിർദേശം. എന്നാൽ അത്തരത്തിൽ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ യുവതിയെ ഭർത്താവ് നിർബന്ധിച്ചു. തുടർന്ന് ഭർത്താവിനെ സന്തോഷിപ്പിക്കാൻ കള്ള കഥ മെനഞ്ഞുണ്ടാക്കുകയായിരുന്നു. എന്നാൽ കഥ കേട്ട ഭർത്താവ് ഉടനെ തന്നെ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി.


ജൂന്റ ദർബാറിലെത്തിയ യുവതി എസ് പി നിഷാന്ത് തിവാരിയെ കാണുകയും പരാതി നൽകുകയുമായിരുന്നു. പോലീസ് ഇടപെട്ട് ഇരുവർക്കും കൗണ്‍സിലിംഗിന് വിധേയമാക്കിയതായി
ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Summary: And they lived happily ever after.But not before a newly-married woman was thrown out of her in-laws’ home in Bihar after she narrated a fake love story to her husband on their wedding night

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal