Follow KVARTHA on Google news Follow Us!
ad

ആസ്‌ത്രേലിയയിൽ സ്വവർഗ വിവാഹ ബിൽ പാർലമെന്റിൽ പാസാക്കി

സ്വവർഗ വിവാഹ നിയമത്തിന് Australia became the 26th nation to legalise same-sex marriage on Thursday
സിഡ്‌നി: (www.kvartha.com 07.12.2017) സ്വവർഗ വിവാഹ ബിൽ പാർലമെന്റിൽ പാസാക്കി.  വോട്ട് നൽകിയ ജനതയുടെ ആവിശ്യം അംഗീകരിച്ചാണ്  തീരുമാനം. കഴിഞ്ഞ ദിവസമാണ് സ്വവർഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ആസ്‌ത്രേലിയൻ നിയമ നിര്‍മ്മാണസഭ അംഗീകാരം നൽകിയത്.

ബില്ല് പാസാക്കിയതോടെ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. പലരും പാട്ടു പാടിയും നൃത്തമാടിയും ആഘോഷിച്ചു. കഴിഞ്ഞ 20 വർഷമായിട്ടുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും, വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ഓസ്‌ട്രേലിയൻ സർക്കാർ പാസ്സാക്കിയ സ്വവർഗ വിവാഹ ബിൽ.


പാർലമെന്റിലെത്തിയ ബില്ലിൽ 150 പേരുള്ള എം പി മാരിൽ അഞ്ചിൽ താഴെയുള്ളവർ മാത്രമാണ് എതിര് നിന്നത്. ഡിസംബർ ഏഴിന് പാർലമെന്റിൽ നിയമം പാസ്സാക്കുമെന്ന് ഭരണ കക്ഷിയായ ലിബറൽ നാഷണൽ സഖ്യ പാർട്ടിയും പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കുന്ന 26 -മത്തെ രാജ്യമാണ് ആസ്‌ത്രേലിയ.

Summary: Australia became the 26th nation to legalise same-gender marriage on Thursday, prompting cheers and singing from a packed parliament public gallery in a country where some states ruled this acts to be illegal until just 20 years ago.