» » » » » 94 ശതമാനം ലൈംഗീക പീഡനക്കേസിലും പ്രതികള്‍ ഇരകളുടെ അടുത്ത ബന്ധുക്കളും പരിചയക്കാരും

ഇന്‍ഡോര്‍: (www.kvartha.com 07-12-2017) സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങളില്‍ 94.6 ശതമാനം കേസുകളിലും പ്രതികള്‍ ഇരകളുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

National, Crime, Physical Assault

2016ലെ കണക്കനുസരിച്ച് 94.6 ശതമാനം കേസിലും പ്രതികള്‍ ഇരകളുടെ സഹോദരനോ പിതാവോ മുത്തശ്ശനോ മകനോ അടുത്ത ബന്ധുക്കളോ ആണ്. 38,947 പീഡന കേസുകള്‍ 2016ല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 36,859 കേസുകളിലെ പ്രതികള്‍ ഇരകളുടെ ബന്ധുക്കളാണ്.

ഇതില്‍ തന്നെ 630 കേസുകളില്‍ പ്രതികള്‍ പിതാവും സഹോദരനും മുത്തശ്ശനും മകനുമാണ്. 1087 കേസുകളിലെ പ്രതികളാകട്ടെ അടുത്ത ബന്ധുക്കളും.

2,174 കേസുകളില്‍ പ്രതികള്‍ ബന്ധുക്കളാണ് 10,520 കേസുകളില്‍ അയല്‍ വാസികളും. ഇത് കൂടാതെ തൊഴിലിടങ്ങളിലെ മേലുദ്യോഗസ്ഥരും മുതലാളിമാരും ജീവനക്കാരും പ്രതികളായ കേസുകള്‍ 600 ആണ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതാകട്ടെ 10,068 കേസുകളും. ജീവിത പങ്കാളികളാണ് ഈ കേസുകളിലെ പ്രതികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It also states that in the remaining 11,223 cases, the victims in some manner or the other knew the accused.

Keywords: National, Crime, Physical Assault

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal