Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ വൃദ്ധദമ്പതികളെ ആക്രമിച്ച് 5 പവന്‍ സ്വര്‍ണം കവര്‍ന്നു; സംഭവം നടന്നത് നഗരമധ്യത്തിലെ വീട്ടില്‍

കൊച്ചിയില്‍ വൃദ്ധദമ്പതികളെ ആക്രമിച്ച് അഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നു. സംഭവം നടന്നത് നഗKochi, News, Teacher, kasaragod, Business Man, Threatened, hospital, Treatment, Police, Crime, Criminal Case, Robbery, Kerala,
കൊച്ചി: (www.kvartha.com 15.12.2017) കൊച്ചിയില്‍ വൃദ്ധദമ്പതികളെ ആക്രമിച്ച് അഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നു. സംഭവം നടന്നത് നഗരമധ്യത്തിലെ വീട്ടില്‍. കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ റിട്ട. അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവായ റിട്ട.അധ്യാപകന്റെ കഴുത്ത് അറുക്കുകയും ചെയ്തതിനു പിന്നാലെയാണ് കൊച്ചി നഗരമധ്യത്തിലും വൃദ്ധ ദമ്പതിളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്.

വ്യവസായി നിപ്പോണ്‍ ടൊയോട്ട എം. ഡി ബാബു മൂപ്പന്റെ ഭാര്യ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലിസിപുല്ലേപ്പടി ക്രോസ് റോഡിലെ രണ്ട് നില വീട്ടിലെ വൃദ്ധ ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് പവന്‍ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കള്‍ വൃദ്ധയുടെ കൈയ്ക്കും പരിക്കേല്‍പ്പിച്ചു.

 Couple attacked and robbed in their home, Kochi, News, Teacher, kasaragod, Business Man, Threatened, Hospital, Treatment, Police, Crime, Criminal Case, Robbery, Kerala

ഇല്ലിപ്പറമ്പില്‍ മുഹമ്മദ് (74), ഭാര്യ സൈനബ (63) എന്നിവരെയാണ് അക്രമത്തിനിരയായത്. വീടിന്റെ മുന്‍ഭാഗത്തെ ജനലഴികള്‍ അറുത്ത് മാറ്റി അകത്തുകടന്ന കവര്‍ച്ചാസംഘം വീടിനകത്തുണ്ടായിരുന്ന വൃദ്ധ ദമ്പതികളെ ആക്രമിക്കുകയും കയറുകൊണ്ട് കെട്ടിയിടുകയുമായിരുന്നു. കൈയുടെ എല്ലിന് പൊട്ടലേറ്റ സൈനബയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ ഇവരുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.

വൃദ്ധ ദമ്പതികളെ കെട്ടിയിട്ട ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് പവന്റെ ഒരു മാലയും ഒന്നര പവന്റെ രണ്ട് വളകളും മോഷ്ടാക്കള്‍ തട്ടിയെടുത്തു. വീടിന്റെ മുന്‍ഭാഗത്തെ ജനലഴികള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്ന രീതി സമീപകാലത്തൊന്നും കൊച്ചിയില്‍ നടന്നിട്ടില്ലെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

വൃദ്ധ ദമ്പതികളുടെ കരച്ചില്‍ കേട്ട് വീടിന്റെ ടെറസിന് മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ പുറത്തേക്ക് വന്നെങ്കിലും മോഷ്ടാക്കള്‍ ഇയാളെയും കത്തികാട്ടി വിരട്ടിയോടിച്ചു. തുടര്‍ന്ന് ഇയാള്‍ റൂമില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ താഴത്തെ നിലയില്‍ മോഷണം നടക്കുമ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ മുഹമ്മദിന്റെ മരുമകള്‍ രേഷ്‌നയും മൂന്ന് മക്കളും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഭയന്ന് വിറച്ച ഇവര്‍ താഴേക്ക് വരാതിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങളൊന്നും സംഭവിച്ചില്ല.

മുഖം മറച്ചെത്തിയ നാലംഗ കവര്‍ച്ചാസംഘമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി അഞ്ച് പവന്‍ സ്വര്‍ണം കവര്‍ന്നതെന്നാണ് ലഭ്യമായ വിവരം. നാല് പേരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി അജ്ഞാതരായ നാലംഗ സംഘത്തെ കെ.എസ്.ആര്‍.ടി.സി പരിസരത്ത് കണ്ടതായി ദൃക്‌സാക്ഷികളും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. അതേസമയം, മോഷണ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. 

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, ഡി.സി.പി, അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, നോര്‍ത്ത് സി.ഐ, എസ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couple attacked and robbed in their home, Kochi, News, Teacher, kasaragod, Business Man, Threatened, Hospital, Treatment, Police, Crime, Criminal Case, Robbery, Kerala.