» » » » » » » » » » » » » ഇതാണോ യഥാര്‍ത്ഥ വിപ്ലവം? പിഞ്ചു കുഞ്ഞുങ്ങളെയടക്കം വീട്ടുകാരെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കിയ സംഭവം; 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൊടുപുഴ: (www.kvartha.com 06.12.2017) പിഞ്ചു കുഞ്ഞുങ്ങളെയടക്കം വീട്ടുകാരെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മുരുക്കടി ലക്ഷ്മി വിലാസത്തില്‍ മാരിയപ്പന്‍ - ശശികല ദമ്പതികളെയും ഇവരുടെ മൂന്നരയും രണ്ടും വയസുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയ വിഷയമാക്കി മാറ്റിയാണ് സിപിഎം വീട് പാര്‍ട്ടി ഓഫീസാക്കിയത്. കേസില്‍ ശശികല സമ്പാദിച്ച കോടതി ഉത്തരവും പാര്‍ട്ടിക്കാരുടെ മുഷ്‌കിനു മുന്നില്‍ വിലപ്പോയില്ല. വീടിന്റെ അവകാശത്തെച്ചൊല്ലി മാരിയപ്പനും ബന്ധു മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.എമ്മിനു വാതില്‍ തുറന്നുകൊടുത്തത്. മാരിയപ്പന്‍ മുത്തച്ഛനൊപ്പമാണ് മുരുക്കടി എസ്‌റ്റേറ്റ് ലയത്തിലെ ഈ വീട്ടില്‍ താമസിച്ചിരുന്നത്. മാരിയപ്പനു വിവാഹശേഷം വീട് നല്‍കാമെന്നു മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നു.

Police taken case against CPM workers for out family from home and make it party office, Thodupuzha, News, Politics, CPM, CPI, Case, Police, Family, Allegation, Court Order, Kerala

ശശികലയുമായുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ മാരിയപ്പനും സല്‍മാനും തമ്മില്‍ അവകാശതര്‍ക്കം തുടങ്ങി. സല്‍മാന്‍ വീട് അടക്കമുള്ള ഭൂമിയെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു. അതോടെ മാരിയപ്പന്‍ സി.പി.ഐയുടെയും സല്‍മാന്‍ സി.പി.എമ്മിന്റെയും സഹായം തേടി. ഇതിനിടെ വീട്ടില്‍നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ ശശികല പീരുമേട് കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചെങ്കിലും അപ്പോഴേക്കും വീട് സി.പി.എമ്മിന്റെ മുരുക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫീസായി മാറ്റിയിരുന്നു. അതേസമയം പാര്‍ട്ടിക്കാരെ ഭയന്ന് പോലീസ് കോടതിവിധി നടപ്പാക്കാന്‍ തയാറായില്ലെന്നു മാരിയപ്പന്‍ ആരോപിക്കുന്നു.

പാര്‍ട്ടി ഓഫീസിനായി വീട് വാടകയ്‌ക്കെടുത്തെന്നാണു സി.പി.എമ്മിന്റെ വാദം. തമിഴ്‌നാട്ടുകാരനായ അധ്യാപകന്റെ വീട്ടില്‍ മാരിയപ്പന്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. വാടക കാലാവധി കഴിഞ്ഞതോടെ ഒഴിയാന്‍ മാരിയപ്പന് ഒരു മാസം കൂടി അവധി നല്‍കി. ഇതിനിടെയാണ് വീട് തങ്ങള്‍ക്കു വാടകയ്ക്കു തന്നതാണെന്ന് സി.പി.എം. പറയുന്നത്. മാരിയപ്പന് സംരക്ഷണം നല്‍കാനായി കഴിഞ്ഞ ദിവസം സിപിഐക്കാര്‍ വീടിന് മുന്നില്‍ കൊടി നാട്ടിയിരുന്നെങ്കിലും പിന്നീട് നേതാക്കള്‍ ഇടപെട്ട് കൊടിമാറ്റിയിരുന്നു. പാര്‍ട്ടി ഓഫീസാക്കി മാറ്റിയതിന് പിന്നാലെ ഇവരെ ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചു പുറത്താക്കി എന്നാണ് മാരിയപ്പനും ശശികലയും പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Also Read:

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police taken case against CPM workers for out family from home and make it party office, Thodupuzha, News, Politics, CPM, CPI, Case, Police, Family, Allegation, Court Order, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal