Follow KVARTHA on Google news Follow Us!
ad

ആധാറില്‍ കുരുങ്ങി ഇന്ത്യ; വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്‌റ്റേ ഇല്ല; ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനുNew Delhi, News, Supreme Court of India, Aadhar Card, Justice, Banking, Examination, Politics, National,
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്‌റ്റേ ഇല്ല. കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി നല്‍കി ഇടക്കാല ഉത്തരവിറക്കി. കേസില്‍ ജനുവരി 17 മുതല്‍ വിശദമായ വാദം കേള്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 10 ന് കേസില്‍ അന്തിമവാദം തുടങ്ങാനിരിക്കെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ആറ് വരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ വെച്ചിരുന്ന അവസാന തീയതി.

Supreme court orders to extend Aadhar linking period to march 31, New Delhi, News, Supreme Court of India, Aadhar Card, Justice, Banking, Examination, Politics, National.

ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആധാര്‍ കൈവശമില്ലെങ്കില്‍ ആധാറിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ഇത് ആധാറുമായി ബന്ധിപ്പിക്കണം. ഫെബ്രുവരി ആറുവരെയാക്കിയിരുന്ന മൊബൈല്‍ നമ്പര്‍ - ആധാര്‍ ബന്ധിപ്പിക്കല്‍ തീയതിയും മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ആധാര്‍ നമ്പറും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണമെന്നുമാണു സര്‍ക്കാര്‍ അറിയിച്ചത്. ബോര്‍ഡ് പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണ പദ്ധതി, സംസ്‌കാരം, ഉന്നതപഠനം, യുജിസി പരീക്ഷകള്‍ ഇവയ്‌ക്കെല്ലാം തന്നെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സാവകാശം കിട്ടും. ബാങ്ക്അക്കൗണ്ട്, മൊബൈല്‍, പാന്‍കാര്‍ഡ് എന്നിവയെ ആധാറുമായി ബന്ധിപ്പിക്കാനും സമയം കിട്ടും. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് എടുക്കാനാകുമെങ്കിലും മാര്‍ച്ച് 31 ഓടെ ഇതിലേക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ടി വരും.

ഇക്കാര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നിലപാട് എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കേണ്ടതില്ല എന്ന് സുപ്രീംകോടതി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ഈ ഹര്‍ജി പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 31 ആയിരുന്നു സര്‍ക്കാര്‍ വെച്ചിരുന്ന കാലാവധി. ഈ തീരുമാനം മാറ്റിയതായി പിന്നീട് സര്‍ക്കാര്‍ തന്നെ അനുകൂല നിലപാട് എടുക്കുകയായിരുന്നു.

Keywords: Supreme court orders to extend Aadhar linking period to march 31, New Delhi, News, Supreme Court of India, Aadhar Card, Justice, Banking, Examination, Politics, National.