Follow KVARTHA on Google news Follow Us!
ad

ഫാബ് ലാബിന്റെ ഫാബ് അക്കാദമി ഡിപ്ലോമ കോഴ്‌സ് : ഡിസംബര്‍ 25 വരെ അപേക്ഷിക്കാം

ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉത്പ്പന്നങ്ങളാക്കുന്ന Thiruvananthapuram, News, Education, Application, Kochi, Youth, Kerala,
തിരുവനന്തപുരം : (www.kvartha.com 19.12.2017) ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉത്പ്പന്നങ്ങളാക്കുന്ന പ്രക്രിയയില്‍ വിദഗ്ധപരിശീലനം നല്‍കുന്ന ഫാബ് അക്കാദമിയുടെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ നടക്കുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് ബിരുദധാരികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. http://fabacademy.org/application-form/എന്ന വെബ്‌പേജില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 25ന് ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

അമേരിക്കയിലെ പ്രശസ്തമായ എംഐടിയുടെ 'ഹൗ ടു മേക്ക് (ഓള്‍മോസ്റ്റ്) എനിത്തിങ്' എന്ന പ്രശസ്തമായ ഹ്രസ്വകാല പ്രോട്ടോടൈപ്പിങ് കോഴ്‌സിനെ അധിഷ്ഠിതമാക്കിയാണ് ഫാബ് അക്കാദമി കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Fab Lab Kerala, promoted by Kerala Startup Mission (KSUM), has invited applications for Fab Academy Diploma courses on principles and applications of digital fabrication, Thiruvananthapuram, News, Education, Application, Kochi, Youth, Kerala

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്‌ലാബ് ആണ് ഫാബ് അക്കാദമി പ്രോഗ്രാം നടത്തുന്നത്. ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന കോഴ്‌സ് തിരുവനന്തപുരത്തും കൊച്ചിയിലും ആയി പത്തു വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളായാണ് നടത്തുക. 2016, 2017 വര്‍ഷങ്ങളിലും ഫാബ്‌ലാബ് ഫാബ് അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിയിരുന്നു.

ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട 16 മൊഡ്യൂളുകളായാണ് കോഴ്‌സിന്റെ ഘടന. 2ഡി, 3ഡി മോഡലിംഗ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് പ്രോഗ്രാമിംഗ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്നിവയില്‍ പ്രാഥമികതല ധാരണ അഭികാമ്യമാണ്. മുഴുവന്‍ സമയ കോഴ്‌സാണ് ഫാബ് അക്കാഡമിയുടെ ഡിപ്ലോമ കോഴ്‌സ്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടക്കുന്ന ഫാബ് അക്കാദമി കോഴ്‌സിലൂടെ ഇതിനോടകം ഇരുപത്തിയെട്ടോളം ഫാബ് വിദഗ്ധരെയാണ് കേരളത്തില്‍നിന്ന് സൃഷ്ടിച്ചെടുത്തത്. ഇവരില്‍ പലരും ഇന്ന് വിദേശ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

കേരളത്തിലെ യുവാക്കളെ സംരംഭകരാക്കുന്നതിനും പുതിയ ടെക്‌നോളജിയില്‍ അതികായന്മാരാക്കുന്നതിനും ഉതകുന്നതാണ് ഫാബ് അക്കാദമി പരിശീലനം. കേരളത്തില്‍ ഇരുപതോളം ഫാബ് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9809494669 (വിനോദ് കുമാര്‍ ബി.ജി., ഫാബ് ലാബ് കേരള, തിരുവനന്തപുരം), 9747572989 (ഡാനിയല്‍ ജീവന്‍, ഫാബ് ലാബ് കേരള, കൊച്ചി) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.


Keywords: Fab Lab Kerala, promoted by Kerala Startup Mission (KSUM), has invited applications for Fab Academy Diploma courses on principles and applications of digital fabrication, Thiruvananthapuram, News, Education, Application, Kochi, Youth, Kerala.