» » » » » » » » » » » » » മറൈന്‍ കേഡര്‍ യാഥാര്‍ത്ഥ്യമാകുന്നു; തീരദേശത്തെ 200 യുവാക്കളെ ഉള്‍പ്പെടുത്തും, ഓഖി ദുരന്തത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: (www.kvartha.com 06.12.2017) മറൈന്‍ കേഡര്‍ യാഥാര്‍ത്ഥ്യമാകുന്നു. കടലില്‍ നീന്താനും കടലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്ന തീരദേശവാസികളായ യുവാക്കള്‍ക്ക് നിയമനം നല്‍കി സംസ്ഥാന പോലീസില്‍ മറൈന്‍ കേഡര്‍ രൂപീകരിക്കാന്‍ തീരുമാനമായി . ഒരു വര്‍ഷം മുന്‍പ് ഡി.ജി.പി ലോക്‌നാഥ് ബെഹറ നല്‍കിയ ശുപാര്‍ശയാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നത്.

ഓഖി ദുരന്തത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കി തീരദേശത്തെ 200 യുവാക്കളെ തീരദേശ പോലീസിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം. തീരദേശ പോലീസിലേക്ക് തീരദേശത്തെ യുവാക്കളെ ഉള്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റ് നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Marine keder is real, Thiruvananthapuram, News, Youth, Police, Cabinet, Fishermen, Thiruvananthapuram, Protection, Crime Branch, Cyclone, Trending, Kerala

തീരദേശ പോലീസിനു കീഴിലുള്ള മറൈന്‍ കേഡര്‍ ക്രൈംബ്രാഞ്ച് പോലെ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാര്‍ശ. നാവികസേന വൈസ് അഡ് മിറല്‍ കാര്‍വെയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തു ചേര്‍ന്ന തീരസുരക്ഷാ യോഗത്തിലും മറൈന്‍ കേഡര്‍ രൂപീകരണം ചര്‍ച്ചയായിരുന്നു. മറൈന്‍ കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്രാനുമതി തേടാനാണ് അന്നത്തെ യോഗത്തില്‍ തീരുമാനിച്ചത്. ഒമ്പത് തീരദേശ ജില്ലകളുള്ള കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മറൈന്‍ കേഡര്‍ രൂപീകരണത്തെ പിന്തുണയ്ക്കുമെന്ന് നാവികസേനാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഡി.ജി.പി നല്‍കിയ ഫയല്‍ വെളിച്ചം കണ്ടിരുന്നില്ല.

നാവികസേന, തീരസംരക്ഷണ സേന, പോലീസ്, ഫിഷറീസ്, തുറമുഖ വകുപ്പുകള്‍, ഇന്റലിജന്‍സ് ബ്യൂറോ, മറൈന്‍ എന്‍ഫോഴ്‌സ് മെന്റ് അടക്കമുള്ളവയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാരി ടൈംബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനവും നടപ്പിലായില്ല. 24 തീരദേശ പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തീരമേഖലയിലെ 72 പോലീസ് സ്‌റ്റേഷനുകള്‍ ശക്തമായ പട്രോളിംഗും വിവരശേഖരണവും നടത്തണമെന്നും ബെഹറ നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശം നടപ്പാക്കിയിരുന്നെങ്കില്‍ ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവരുടെ എണ്ണം പോലീസിന് നിഷ്പ്രയാസം തിട്ടപ്പെടുത്താനാവുമായിരുന്നു. പ്രദേശവാസികളെ തീരദേശ പോലീസില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഓഖി ദുരന്തത്തിനു ശേഷം വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയോട് നാട്ടുകാര്‍ പ്രധാനമായും ആവശ്യപ്പെട്ടതും.

Also Read:

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Marine keder is real, Thiruvananthapuram, News, Youth, Police, Cabinet, Fishermen, Thiruvananthapuram, Protection, Crime Branch, Cyclone, Trending, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal