» » » » » » » » » » » » » » » » ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല ; കിട്ടിയത് ന്യൂനമര്‍ദ മുന്നറിയിപ്പ്: കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തം; മരിച്ചവര്‍ക്ക് 20 ലക്ഷവും, പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷവും സഹായധനം, മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 06.12.2017) ഓഖി ചുഴലിക്കാറ്റില്‍ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടില്‍ ആദ്യമായാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചുഴലിക്കാറ്റ് കനത്തനാശം വിതച്ച 30 ന് മാത്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതെന്നും അപ്പോള്‍ തന്നെ വിവരം കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണത്തിന് മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Did not receive advance cyclone warning, Kerala CM Pinarayi insists, Thiruvananthapuram, News, Politics, Warning, Press meet, Media, Chief Minister, Pinarayi vijayan, Allegation, Compensation, Email, Cyclone, Kerala, Trending

നവംബര്‍ 28ന് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. എന്നാല്‍ 29ന് പകല്‍ 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് കിട്ടി. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നത്. ഇതു ലഭിച്ചയുടന്‍ എല്ലാ വിഭാഗങ്ങളെയും അറിയിച്ചു. എന്നാല്‍ മുന്നറിയിപ്പ് നല്‍കും മുമ്പ് തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പ്രവര്‍ത്തിച്ചത്.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പ് ലഭിച്ചില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ് സൈറ്റില്‍ കടലില്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. 30നും ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ന്യൂനമര്‍ദത്തെക്കുറിച്ചായിരുന്നു വിവരം. മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്നു ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടിയിരുന്നു. കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അറിയിപ്പ് ലഭിക്കും മുന്‍പേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. നേവിയും കോസ്റ്റ് ഗാഡും വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മുന്നറിയിപ്പ് കിട്ടിയശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചയില്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തോടു ചേര്‍ന്നു കിടക്കുന്ന ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ തിരിച്ചെത്തിക്കാന്‍ സഹായം ലഭ്യമാക്കും. ആഴക്കടലില്‍ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.

ദുരിത ബാധിതര്‍ക്ക് ധനസഹായം

*മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കും.

*ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായം

*ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്ക് തതുല്യ ധനസഹായം

*ദുരന്തത്തില്‍ ഇരയായവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

*ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം

*കണ്ടെത്താത്തവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ പ്രത്യേക സമിതി

*മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കും

*തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം നല്‍കും

*മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയുമാണ് നല്‍കുക

*വീട്, കൃഷി നാശത്തിന് ഉചിതമായ നഷ്ടപരിഹാരം

*മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

*മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

*ഭാവിയില്‍ കടലില്‍ പോകുന്നവര്‍ ബോട്ടില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കണം

*മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

*എമര്‍ജന്‍സി ഓപ്പറേഷന്‍ സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കും

Also Read:

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Did not receive advance cyclone warning, Kerala CM Pinarayi insists, Thiruvananthapuram, News, Politics, Warning, Press meet, Media, Chief Minister, Pinarayi vijayan, Allegation, Compensation, Email, Cyclone, Kerala, Trending.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal