» » » » » » » » » » » » » രോഹിത് ശര്‍മ നേടിയത് തന്റെ മൂന്നാമത്തെ ഇരട്ട ശതകം, ലോക ക്രിക്കറ്റിലെ എട്ടാമത്തേതും; എന്നാല്‍ ആദ്യ ഇരട്ടശതകത്തിനുടമ സച്ചിനല്ല, 1997 ല്‍ തന്നെ പിറന്നിരുന്നു ഏകദിന ഡബിള്‍ സെഞ്ചുറി

മുംബൈ:  (www.kvartha.com 13.12.2017) ബുധനാഴ്ച മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ തന്റെ ഏകദിന കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയതോടെ ലോക ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറികള്‍ ചര്‍ച്ചയാവുകയാണ്. നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2010 ല്‍ ഇരട്ട ശതകം നേടിയ ശേഷം പിന്നീടിങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഡബിള്‍ സെഞ്ചുറികള്‍ പിറന്നുകൊണ്ടേയിരിക്കുന്നുണ്ട്.


എന്നാല്‍ ഏകദിന പുരുഷ ക്രിക്കറ്റില്‍ ആദ്യ ഇരട്ടശതകം സച്ചിനാണെങ്കിലും ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിനുടമ മറ്റൊരാളാണ്. അതും 1997 ല്‍ തന്നെ പിറന്നതാണ് ആദ്യ ഇരട്ട സെഞ്ചുറി. ഒരു വനിതാ ക്രിക്കറ്റ് കളിക്കാരിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഓസ്‌ട്രേലിയയുടെ ബെല്ലിന്‍ഡാ ക്ലാര്‍ക്ക് ആണ് ആദ്യ ഇരട്ട സെഞ്ചുറിക്കുടമ. 97 ല്‍ ഡെന്മാര്‍ക്കിനെതിരെ 229 റണ്‍സ് ആണ് ക്ലാര്‍ക്ക് നേടിയത്.

പിന്നീട് 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഏകദിന പുരുഷ ക്രിക്കറ്റിലും ഡബിള്‍ സെഞ്ചുറി പിറന്നു. അതും ക്രിക്കറ്റ് ദൈവത്തിന്റെ ബാറ്റില്‍ നിന്ന്. 2010 ല്‍ ഇന്‍ഡേറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു സച്ചിന്റെ ഡബിള്‍ നേട്ടം. ഓപ്പണറായി ഇറങ്ങി പുറത്താകാതെ 200 റണ്‍സ് നേടിയാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതുവരെ ആകെ എട്ട് ഏകദിന ഡബിള്‍ സെഞ്ചുറികള്‍ പിറന്നു. ബെല്ലിന്‍ഡാ ക്ലാര്‍ക്കിനെ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, മാര്‍ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഇരട്ട സെഞ്ചുറിക്കുടമകള്‍. ഇതില്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളുണ്ട്.

Keywords: India, National, World, Mumbai, Sachin Tendulker, Rohit Sharma, Cricket, Sports, Veerender Sewag, 1st double century in ODI Cricket
< !- START disable copy paste -->

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal