» » » » » » » » » » » 'പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ': ബി ജെ പിയിലെയും ബി എസ് പിയിലെയും 11 മുന്‍ എം പിമാര്‍ക്കെതിരെ കുറ്റം ചുമത്തി

ന്യുഡല്‍ഹി: (www.kvartha.com 07.12.2017) വിവാദമായ 2005ലെ 'പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ' കേസില്‍ ബി.ജെ.പിയിലെയും ബി.എസ്.പിയിലെയും 11 മുന്‍ എം.പിമാര്‍ക്കെതിരെ കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡെല്‍ഹി തീസ് ഹസാരി സ്‌പെഷ്യല്‍ കോടതി ജഡ്ജി കിരന്‍ ബന്‍സാല്‍ ആണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജനുവരി 12ന് ആരംഭിക്കുന്ന വിചാരണയ്‌ക്കെത്താന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ എം.പിമാരായ വൈ.ജി മഹാജന്‍ (ബി.ജെ.പി), ഛത്രപാല്‍ സിംഗ് ലോധ (ബി.ജെ.പി), അണ്ണാസഹേബ് എം.കെ പട്ടീല്‍ (ബി.ജെ.പി), മനോജ് കുമാര്‍ (ആര്‍.ജെ.ഡി), ചന്ദ്രപ്രതാപ് സിംഗ് (ബി.ജെ.പി), രാം സേകവ് സിംഗ് (കോണ്‍ഗ്രസ്), നരേന്ദ്രകുമാള്‍ കുഷ് വാഹ (ബി.എസ്.പി), പ്രദീപ് ഗാന്ധി (ബി.ജെ.പി), സുരേഷ് ചന്ദേല്‍ (ബി.ജെ.പി), ലാല്‍ ചന്ദ്ര കോല്‍ (ബി.എസ്.പി), രാജ രാംപാല്‍ (ബി.എസ്.പി) എന്നിവരും മറ്റു ചില വ്യക്തികളുമാണ് കേസിലെ പ്രതികള്‍. രാംപാലിന്റെ പി.എ ആയിരുന്ന രവീന്ദ്രകുമാര്‍, ഇടനിലക്കാരന്‍ വിജയ് ഫഗോട്ട് എന്നിവരും പ്രതികളാണ്. ഫഗോട്ട് പിന്നീട് മരണമടഞ്ഞിരുന്നു.

Delhi court frames corruption charges against 11 former MPs in 2005 cash-for-query scam, New Delhi, News, Politics, Conspiracy, Corruption, Court, Media, National, Criminal Case

ഒരു സ്വകാര്യ ന്യൂസ് ചാനലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് എം പിമാരെ കുടുക്കിയ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് എത്തിയ മാധ്യമപ്രവര്‍ത്തകരുടെ കെണിയില്‍ എം പിമാര്‍ വീഴുകയായിരുന്നു. ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ 2005 ഡിസംബര്‍ 12ന് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതോടെ ലോക്‌സഭാംഗങ്ങളായ 10 പേരെ സ്പീക്കര്‍ പുറത്താക്കി.

രാജ്യസഭാംഗമായിരുന്ന ഛത്രപാല്‍ ലോധയെയും പുറത്താക്കിയിരുന്നു. ആരോപണ വിധേയരും ഇടപാടുകാരും തമ്മില്‍ നടത്തിയ സംഭാഷണമടങ്ങിയ സിഡികളും ഡിവിഡികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2009ലാണ് ഡെല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കുപുറമേ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെയും വിചാരണ കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ കേസുകള്‍ ഡെല്‍ഹി ഹൈക്കോടതി പിന്നീട് റദ്ദാക്കി.

Keywords: Delhi court frames corruption charges against 11 former MPs in 2005 cash-for-query scam, New Delhi, News, Politics, Conspiracy, Corruption, Court, Media, National, Criminal Case.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal