» » » » » » » » നവംബർ 14; ലോക പ്രമേഹ ദിനം: പഞ്ചസാരയുള്ളവർ നിർബന്ധമായും കഴിക്കേണ്ട 8 പഴ വർഗങ്ങൾ ഇവയാണ്

മുംബൈ: (www.kvartha.com 14.11.2017) പ്രമേഹ രോഗികളും അത് മൂലം മരിക്കുന്നവരും ലോകത്ത് വർദ്ധിച്ച് വരികയാണ്. ആധുനിക രീതിയിലുള്ള ജീവിത മാർഗവും മോശമായ ഭക്ഷണ ക്രമീകരണങ്ങളുമൊക്കെ ഇതിന് കാരണമായി വേണമെങ്കിൽ പറയാം. അങ്ങനെയിരിക്കെ ശരീരത്തിൽ പഞ്ചസാരയുള്ളവർ നിർബന്ധമായും കഴിക്കേണ്ട ചില പഴ വർഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.


1 ഉറുമാമ്പഴം

ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ സംയോജനത്തിൽ സ്വതന്ത്ര-റാഡിക്കലുകളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ഉത്തമമായ പഴം. ഇന്സുലിന് എതിരായി പ്രവർത്തിക്കുന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

2 ആപ്പിൾ:

പഞ്ചസാര കുറക്കുന്നതിന് ഏറ്റവും ഉത്തമമാണ് ആപ്പിൾ. ഇതിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ, ഫൈബർ എന്നിവ പഞ്ചസാര കുറക്കുന്നതിന് സഹായിക്കുന്നു.

3 കുരുവില്ലാപ്പഴം (ബെറീസ് )ഷുഗറിനെ ഊർജമായി മാറ്റുന്നത് മൂലം അധികമുള്ള പഞ്ചസാരയെ കുറക്കാൻ സഹായിക്കുന്നു. പിന്നീട് ഇൻസുലിൻ റിലീസ് ചെയ്യുകയും ഗ്ലൂക്കോസിനെ തുല്യതയിലാക്കുകയും ചെയ്യുന്നു

4 പേരക്ക:
ഇതിലടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധം ഇല്ലാതാക്കുന്നതിനും ടൈപ്പ് 2 പ്രമേഹം തടയുന്നതിനും സഹായിക്കുന്നു.

5 ഞാവൽ പഴം
സ്റ്റാർച്ചിനെ ഊർജ്ജമാക്കി മാറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ചെയ്യുന്നു. കുറഞ്ഞ ഗ്ലൈസിമിക് ഇൻഡെക്സ് ഉള്ളതിനാൽ മൂത്രാശയവും ഊഷ്മളതയും പോലുള്ള ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു.

6 നാരങ്ങ: 
നാരങ്ങാ പോലെയുള്ള സിട്രസ് പഴങ്ങൾ പ്രമേഹ രോഗത്തിന് ഏറ്റവും ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ പഞ്ചസാരയെ സമീകരിക്കുന്നു.

7 നെല്ലിക്ക:പാൻക്രിയാസിന് ഏറ്റവും ആവശ്യമായ ക്രോമിയം ധാരാളം അടങ്ങിയിരിക്കുന്ന നെല്ലിക്ക പഞ്ചസാര കുറക്കുന്നതിന് സഹായിക്കുന്നു.

8 പപ്പായ:
പ്രമേഹ രോഗികൾക്കുണ്ടാകുന്ന രക്ത സ്രാവവും മറ്റു ഹൃദയ സംബന്ധമായ അസുഖങ്ങളും ഇല്ലായ്‌മ ചെയ്യുന്നതിന് പപ്പായ സഹായകമാകും

Summary: Diabetes has come to become one of the most dreaded offshoots of modern and hectic lifestyles. In such cases, fruits play a major role and can go a long way in helping keep a diabetes patient’s condition from worsening.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date