» » » » » » » » » അവിശ്വസനീയം! ആരാധകരുടെ ചങ്ക് തകർക്കുന്ന വാർത്ത; 2018ലെ ലോക കപ്പ് ഫുട്ബോളിൽ നിന്ന് ഇറ്റലി പുറത്ത്

മിലാന്‍ (www.kvartha.com 14.11.2017): ആരാധകരുടെ ചങ്ക് തകർക്കുന്ന വാർത്തയാണ് ഫുട്‍ബോൾ ലോകത്ത് നിന്ന് പുറത്തു വന്നിരിക്കുന്നത്. 2018 ൽ റഷ്യയിൽ നടക്കുന്ന ലോക കപ്പ് മൽസരത്തിൽ നിന്ന് ഇറ്റലി പുറത്തായി. സ്വീഡനുമായുള്ള മൽസരത്തിൽ ഗോള്‍ രഹിത സമനിലയില്‍ സ്വീഡന്‍ ഇറ്റലിയെ തളച്ചപ്പോള്‍ മുന്‍ ചാമ്പ്യന്റെ മടക്കം കണ്ണീരോടെയായി.സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിലായിരുന്നു ഇറ്റലിയുടെ പതനം.

ഇതോടെ ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജിന്‍ലൂയി ബഫൺ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

ഇറ്റലിയുമായുള്ള മൽസരം സമനിലയായതോടെ അത് ആഘോഷിക്കാൻ സ്വീഡൻ കളിക്കാർ മൈതാനത്തിലൂടെ ഓടിത്തുടങ്ങി. അതേസമയം ഇറ്റലിയുടെ ആന്ദ്രേ ബെലോത്തിയടക്കമുള്ള കളിക്കാർ സങ്കടം കൊണ്ടു കരയുകയായിരുന്നു. നാല് തവണ ലോക കപ്പ് നേടിയ ഇറ്റലി 2006 ലാണ് അവസാനമായി ജേതാക്കളായത്.

Summary: Italy, who have won the World Cup on four occasions, the last time in 2006, will be the most high profile absentee from the finals in Russia next year.The result is a disaster for the Italian national team — which last missed the finals in 1958 — and for embattled coach Gian Piero Ventura, whose tactics and methods have been questioned by pundits and former players alike.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date