Follow KVARTHA on Google news Follow Us!
ad

ബി ജെ പിയേയും നരേന്ദ്രമോഡിയേയും കടന്നാക്രമിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രസംഗം കേള്‍ക്കാന്‍ കടപ്പുറത്ത് തടിച്ചുകൂടിയത് ആയിരങ്ങള്‍

ബി ജെ പിയേയും നരേന്ദ്രമോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുWoman, News, Children, Gujrath, Election, Cabinet, Fishermen, BJP, National,
പോര്‍ബന്തര്‍: (www.kvartha.com 24.11.2017) ബി ജെ പിയേയും നരേന്ദ്രമോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ കടപ്പുറത്ത് തടിച്ചുകൂടിയത്. സൗരാഷ്ട്രയിലെ തീരദേശ മേഖലയായ പോര്‍ബന്തര്‍ കടപ്പുറത്തു തിങ്ങിക്കൂടിയ ആയിരങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്തു.

ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ അര്‍ജുന്‍ മോന്ത് വാലിയ മത്സരിക്കുന്ന മണ്ഡലമാണ് പോര്‍ബന്തര്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, ഫിഷറീസിനു വേണ്ടി പ്രത്യേക മന്ത്രാലയം തുടങ്ങുമെന്നു നിറഞ്ഞ കയ്യടികള്‍ക്കിടെ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കു ഉറപ്പു നല്‍കി.

Congress will build fisheries ministry on the line of agriculture ministry, says Rahul Gandhi, Woman, News, Children, Gujrath, Election, Cabinet, Fishermen, BJP, National.

കേന്ദ്രത്തിലും ഗുജറാത്തിലും ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് പ്രയോജനം ലഭിക്കുന്നത്. കൃഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സബ്‌സിഡി ഇനത്തില്‍ നല്‍കേണ്ട കോടികള്‍ ടാറ്റ ഉള്‍പ്പെടെ വന്‍കിട കുത്തകകള്‍ക്കു വീതിച്ചു നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍. കുത്തകകള്‍ക്കു നല്‍കിയ പണമുണ്ടായിരുന്നെങ്കില്‍ അഞ്ചു ലക്ഷം പേര്‍ക്കു സബ്‌സിഡി നല്‍കാമായിരുന്നു. ടാറ്റയ്ക്കു നാനോ കാര്‍ ഫാക്ടറി തുടങ്ങാന്‍ ബിജെപി സര്‍ക്കാര്‍ കോടികള്‍ നല്‍കി എന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിനാണ് തുടക്കം കുറിച്ചത്. ഉച്ചയ്ക്കു ശേഷം അഹമ്മദാബാദിലെത്തിയ രാഹുല്‍ ഗാന്ധി, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ആശയവിനിമയം തുടങ്ങി.

Also Read:

വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് അനുസരിക്കാത്ത നടപടിയില്‍ മന്ത്രി ക്ഷുഭിതനായി; മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress will build fisheries ministry on the line of agriculture ministry, says Rahul Gandhi, Woman, News, Children, Gujrath, Election, Cabinet, Fishermen, BJP, National.