Follow KVARTHA on Google news Follow Us!
ad

വെള്ളത്തിന് നടുവിലകപ്പെട്ട കാറിൽ കുടുങ്ങിയ സൗദി പൗരനെ രക്ഷിച്ച 34 കാരന് ആദരവ്, രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം

വെള്ളത്തിന് നടുവിലെ കാറിൽ കുടുങ്ങിയ A 37-year-old Filipino driver was honoured in Saudi Arabia for risking his life and saving an
റിയാദ്: (www.kvartha.com 23.11.2017) വെള്ളത്തിന് നടുവിലകപ്പെട്ട കാറിൽ കുടുങ്ങിപ്പോയ സൗദി പൗരനെ രക്ഷിച്ച 34 കാരന് ആദരവ്. ഡ്രൈവറും ഫിലിപ്പീൻ സ്വദേശിയുമായ ദാവൂദ് എസ് ബാലിൻഡോങ് ( 34) ആണ് സ്വന്തം ജീവൻ പണയപ്പെടുത്തി വയോധികനായ സൗദി പൗരനെ രക്ഷപ്പെടുത്തിയത്. ജിദ്ദയിൽ മഴവെള്ളപ്പാച്ചിലിനെ തുടർന്നുണ്ടായ വെള്ളത്തിന് നടുവിൽ കാറിൽ കുടുങ്ങിയ ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ദാവൂദ് സ്വയം മുന്നോട്ട് വരികയായിരുന്നു.

'ചിലർ തന്നോട് ഉദ്യമത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. സിവിൽ ഡിഫൻസ് ഉടനെ വരുമെന്നും നിങ്ങൾ റിസ്ക് എടുക്കേണ്ടെന്നും അവർ പറഞ്ഞെങ്കിലും ഞാൻ അതൊന്നും കേട്ടില്ല' ദാവൂദ് വ്യക്തമാക്കി.

'അയാൾ അങ്ങനെ കണ്മുന്നിൽ വെച്ച് മുങ്ങിത്താഴുന്നത് എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല, ഞാൻ എന്റെ മരണത്തെ കുറിച്ച് അപ്പോൾ ചിന്തിക്കുകയോ ഭയക്കുകയോ ചെയ്തില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം സംഭവ സ്ഥലത്ത് ഉണ്ടായിട്ടും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്നതിൽ തങ്ങൾ മാപ്പ് ചോദിക്കുന്നതായി സിവിൽ ഡിഫൻസ് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെ തുടർന്ന് അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി.

Summary: A 37-year-old Filipino driver was honoured in Saudi Arabia for risking his life and saving an elderly Saudi man from drowning. Dawood S Balindong jumped to rescue the man who was trapped inside his car in the middle of floodwater in Jeddah.