» » » » » » » » » » » മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

കോഴിക്കോട്: (www.kvartha.com 16.11.2017) മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. മുക്കം കെഎംസിടി മെഡിക്കല്‍ കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ ഊഷ്മളിന്റെ ആത്മഹത്യാകുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മരണപ്പെട്ട ഊഷ്മളിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.


കുടുംബപരമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വന്നപ്പോള്‍ ഊഷ്മള്‍ സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ കോളജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ബുധനാഴ്ചയാണ് കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ജീവനൊടുക്കിയത്.

Read Also:
കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Keywords: Kerala, Kozhikode, News, Death, Suicide, Medical College, Student, Girl, Investigates, Ushmal death: Suicide note found 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal