Follow KVARTHA on Google news Follow Us!
ad

ഹൂതി ആക്രമണത്തിൽ മുറിവേറ്റ യമനികൾക്ക് ദുബൈയുടെ സഹായം, ചികിത്സക്കായുള്ള പണം നൽകിയ മന്ത്രാലയം മികച്ച സേവനത്തിനായി പരിക്കേറ്റവരെ ഇന്ത്യയിലെത്തിച്ചു

ഹൂതികളുടെ ആക്രമണത്തിൽ പരിക്കേറ്റ Scores of Yemenis injured in a war launched by the Houthi militias arrived in the Indian capital
ദുബൈ: (www.kvartha.com 20.11.2017) ഹൂതികളുടെ ആക്രമണത്തിൽ പരിക്കേറ്റ യമനികൾക്ക് ദുബൈയുടെ സഹായം. ചികിത്സക്കായി പണം നൽകുന്ന മന്ത്രാലയം മികച്ച സേവനത്തിനായി പരിക്കേറ്റവരെ ഇന്ത്യയിലെത്തിച്ചു.

യമനിൽ ദുബൈ നടത്തി വരുന്ന ചാരിറ്റി പ്രവർത്തങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് പുതിയതായി ഇന്ത്യയിലെത്തിയ രോഗികൾ. ന്യൂഡൽഹിയിലിറങ്ങിയ യമനികൾ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സ തേടും.

നേരത്തെ പരിക്കേറ്റ യമനി സംഘത്തിന് റോക്ക്‌ലാന്റ്‌ ആശുപത്രിയിലായിരുന്നു ചികിത്സ ലഭ്യമാക്കിയിരുന്നത്.


യു എ ഇ വ്യോമസേന സി 17 എന്ന വിമാനത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. പ്രത്യേകം സജ്ജമാക്കിയ വിമാനത്തിൽ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഡോക്ടർമാരുടെ സംഘവും ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. വിമാനമിറങ്ങിയവരെ ആംബുലൻസ് വഴി ആശുപത്രിയിലെത്തിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനാണ് ചികിത്സയുടെ മുഴുവൻ ചിലവുകളും വഹിക്കുന്നത്.

Summary: Scores of Yemenis injured in a war launched by the Houthi militias arrived in the Indian capital this evening for treatment at the expense the UAE's humanitarian assistance programme in Yemen. The arrival of the latest group of patients marks a significant expansion in the UAE's charitable initiatives in Yemen by adding a fourth hospital in India to accommodate injured Yemenis