Follow KVARTHA on Google news Follow Us!
ad

മറ്റൊരുത്തിയെ കെട്ടിയതും പോരാഞ്ഞ് ആദ്യ ഭാര്യയെ മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാം ഭാര്യയുടെ മുന്നില്‍ വെച്ച് ക്രൂരമര്‍ദനവും; മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഭരണകക്ഷി നേതാവ് കുടുങ്ങി

മറ്റൊരുത്തിയെ കെട്ടിയതും പോരാഞ്ഞ് ആദ്യ ഭാര്യയെ മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാം ഭാര്യയുടെ മുHyderabad, News, Politics, Criminal Case, Police, Complaint, Case, National,
ഹൈദരാബാദ്: (www.kvartha.com 20.11.2017) മറ്റൊരുത്തിയെ കെട്ടിയതും പോരാഞ്ഞ് ആദ്യ ഭാര്യയെ മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാം ഭാര്യയുടെ മുന്നില്‍ വെച്ച് ക്രൂരമര്‍ദനം. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിച്ചതിനെ ചോദ്യം ചെയ്ത ഭാര്യയെ ആണ് തെലങ്കാന രാഷ്ട്രീയ സമിതി നേതാവ് (ടിആര്‍എസ്) ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭരണപക്ഷമായ ടിആര്‍എസിന്റെ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദിച്ചതിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്നത്.

റെഡ്ഡി സംഗീത എന്ന ആദ്യ ഭാര്യയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്പാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതും പതിവായി. സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Trs Leader Beat His Wife In Boduppal Hyderabad, Hyderabad, News, Politics, Criminal Case, Police, Complaint, Case, National.

പരാതിയില്‍ സ്ത്രീധന പീഡനം ആരോപിച്ച് റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റിലാണ് വിവാഹമോചനം പോലും തേടാതെ റെഡ്ഡി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. ഇതറിഞ്ഞ് വീട്ടുകാരുമായി സംഗീത, റെഡ്ഡിയുടെ വസതിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ബന്ധുക്കളേയും റെഡ്ഡി ആക്രമിച്ചു. സംഗീതയുടെ മുടിപിടിച്ചുവലിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിപള്ളി പോലീസ് കേസെടുത്തു. റെഡ്ഡിയെ ചോദ്യം ചെയ്ത് വരികയാണ്.

Also Read:

ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എതിര്‍ത്ത കരാറുകാരന് ക്രൂരമര്‍ദനം; അക്രമം ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trs Leader Beat His Wife In Boduppal Hyderabad, Hyderabad, News, Politics, Criminal Case, Police, Complaint, Case, National.