Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടികളെ വാങ്ങുന്ന ഡീലറാണെന്ന് കരുതി ഇന്റെര്‍നെറ്റില്‍ കണ്ട നമ്പറില്‍ ഫോണ്‍ വിളിച്ചു, പക്ഷേ വിളി പോയത് പോലീസിന്, രണ്ടു പേര്‍ അറസ്റ്റില്‍

പെൺകുട്ടികളെ വാങ്ങുന്ന ഡീലറാണെന്ന് Kamla Market SHO Sunil Kumar had been receiving phone calls
ന്യൂഡൽഹി: (www.kvartha.com 24.11.2017) പെൺകുട്ടികളെ വാങ്ങുന്ന ഡീലറാണെന്ന് കരുതി പോലീസിനെ വിളിച്ച രണ്ട് പേർക്ക് പണികിട്ടി. ഇൻറർനെറ്റിൽ പെൺകുട്ടികളെ പണം കൊടുത്തു വാങ്ങും എന്ന പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. അമർ, രഞ്ജീത് എന്നിവരെയാണ് കമല മാർക്കറ്റ് പോലീസ് പിടികൂടിയത്. ഇവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ പോലീസ് കുടുംബത്തെ ഏല്പിച്ചു. അതേസമയം എങ്ങനെയാണ് പോലീസിന്റെ നമ്പർ ഇൻറർനെറ്റിൽ എത്തിയതെന്ന് വ്യക്തമല്ല.

സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ കുമാറിന്റെ നമ്പറിലേക്കാണ് നിരന്തരം ഫോൺ കോളുകൾ വന്നത്. ഇദ്ദേഹം ന്യൂഡൽഹി ജി ബി റോഡിലുള്ള ഡീലറാണെന്ന് യൂ ട്യൂബിൽ കണ്ടതിനെ തുടർന്നാണ് പ്രതികൾ ഫോൺ ചെയ്തത്. നവംബർ 19 ന് വീണ്ടും ഫോൺ വരികയും നേരിട്ട് കാണാൻ പ്രതികൾ ആവശ്യപ്പെടുകയുമായിരുന്നു.


തുടർന്ന്  കമല മാർക്കറ്റിലെ എ സി പി, അമിത് കോശിക്കിന്റെ നേതൃത്വത്തിൽ പോലീസ് ഏജന്റാണെന്ന വ്യാജേന പ്രതികളെ കാണുകയും രണ്ട് ലക്ഷം രൂപക്ക് പെൺകുട്ടിയെ വാങ്ങാമെന്ന് ഉറപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം പെൺകുട്ടിയുമായി ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ വരാൻ പറയുകയും അവിടെ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Summary: Kamla Market SHO Sunil Kumar had been receiving phone calls from different numbers for the past few weeks. He said the callers had seen his number on a YouTube video and assumed that he was a dealer at GB Road, from where several brothels operate.