» » » » » » » » » ട്രെയിനിൽ തലപ്പാവ് ധരിച്ച് യാത്ര ചെയ്ത മുസ്ലിം പണ്ഡിതർക്ക് നേരെ ആക്രമണം, ട്രെയിനിൽ നിന്നും തള്ളി താഴെയിടാനും ശ്രമം

ലക്നൗ: (www.kvartha.com 23.11.2017) ട്രെയിനിൽ തലപ്പാവ് ധരിച്ച് യാത്ര ചെയ്ത മുസ്ലിം പണ്ഡിതര്‍ക്ക് നേരെ ആക്രമണം. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ഇരയായ മൂന്ന് മത നേതാക്കളും ബാഗ്പതിലെ അഹദ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ല‍യിലാണ് സംഭവം.

ഡല്‍ഹിയിലെ മര്‍ക്കാസി മസ്ജിദ് സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു മൂന്ന് പേരും. ട്രെയിന്‍ അഹദ സ്റ്റേഷനിൽ എത്താറായപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇൗ സമയം കുറച്ച്‌ പേർ കമ്പാര്‍ട്ട്മെന്‍റില്‍ കടന്നു വരികയും അവര്‍ ജനാലയും വാതിലും അടക്കുകയും ചെയ്തു. പിന്നെ കമ്പി വടികള്‍ കൊണ്ട് അടിക്കുകയും ട്രെയിനില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയുമായിരുന്നു. ഞങ്ങളുടെ തലയിലെ തലപ്പാവായിരുന്നു അവരുടെ പ്രശ്നം എന്തിനാണ് തലപ്പാവ് ധരിക്കുന്നതെന്ന് അവര്‍ അടിക്കിടെ ചോദിച്ചിരുന്നതായും മർദ്ദനത്തിനിരയായവർ പറഞ്ഞു.

ഏഴു പേരായിരുന്നു മര്‍ദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്നതെന്നും  ഇനിയും അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പണ്ഡിതരില്‍ ഒരാളായ ഇസ്രാര്‍ പറഞ്ഞു.

സംഭവത്തില്‍ ബാഗ്പത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ ഏത്രയും വേഗത്തില്‍ പിടി കൂടുമെന്ന് ബാഗ്പത് പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു.

അതേസമയം ഇത് സീറ്റിനെ കുറിച്ചുള്ള പ്രശ്നമാകാനാണ് സാധ്യതയെന്ന് ജയ് പ്രകാശ് പറഞ്ഞു. ജൂണിൽ ജുനൈദ് എന്ന ചെറുപ്പകാരനെ ട്രയിനിൽ വെച്ച് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയിരുന്നു ദേശ വിരുദ്ധനെന്നും ബീഫ് തിന്നുന്നവനെന്നും അധിക്ഷേപിച്ചായിരുന്നു മർദ്ദനം.

Summary: Three Muslim clerics were assaulted on a moving train last night, when they were returning to their village in Uttar Pradesh's Baghpat from Delhi. "Why do you wear a rumaal (scarf)," one of their attackers allegedly shouted

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal