Follow KVARTHA on Google news Follow Us!
ad

റോഡരികില്‍ 'ശങ്ക' തീര്‍ത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍; വൈറലാക്കി നവ മാധ്യമങ്ങള്‍, മന്ത്രി നല്‍കുന്ന വിശദീകരണം അതിനേക്കാള്‍ രസകരം

റോഡരികില്‍ 'ശങ്ക' തീര്‍ത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍. സംഭവം വൈറലാക്കി തൊട്ടുMumbai, News, Politics, Controversy, BJP, Minister, Prime Minister, Criticism, Narendra Modi, National, Video,
മുംബൈ: (www.kvartha.com 20.11.2017) റോഡരികില്‍ 'ശങ്ക' തീര്‍ത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍. സംഭവം വൈറലാക്കി തൊട്ടുപിന്നാലെ നവ മാധ്യമങ്ങളും. സംഭവത്തില്‍ മന്ത്രി നല്‍കുന്ന വിശദീകരണം അതിനേക്കാള്‍ രസകരം. മഹാരാഷ്ട്ര ജലവകുപ്പ് മന്ത്രി രാം ഷിന്‍ഡെയാണ് വിവാദത്തിലായിരിക്കുന്നത്. മന്ത്രിക്ക് പെട്ടെന്നുണ്ടായ മൂത്രശങ്കയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചൂടപ്പം പോലെ പ്രചരിക്കുന്ന വീഡിയോ.

'സ്വച്ഛ ഭാരതം' സ്വപ്നം കാണുന്ന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു മന്ത്രി തന്നെയാണ് വെളിയിടത്തില്‍ മൂത്രമൊഴിച്ച് വിവാദത്തിലായിരിക്കുന്നത്. സംഭവം വിവാദമായതോടെ മന്ത്രി തന്നെ വിശദീകരണവും നല്‍കി. പനിയായതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

This Maharashtra minister pees by roadside; his video goes viral, Mumbai, News, Politics, Controversy, BJP, Minister, Prime Minister, Criticism, Narendra Modi, National, Social Media,Video,

സോലപുര്‍ബര്‍ഷി റോഡില്‍ കഴിഞ്ഞദിവസമാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മന്ത്രി കാര്‍ നിര്‍ത്തി റോഡരുകില്‍ കാര്യം സാധിച്ച് തിരികെ കയറുകയായിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രവൃത്തി നാട്ടിലെ വിരുതന്മാര്‍ കയ്യോടെ പിടികൂടി ലൈവായി പിടിച്ച് നവമാധ്യമങ്ങളില്‍ വൈറലാക്കി. വീഡിയോ വിവാദമായതോടെയാണ് മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഒരു മാസമായി ജല്‍യുക്ത ശിവാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിട്ട യാത്രകളിലായിരുന്നു താന്‍. കടുത്ത ചൂടിലും പൊടിയിലുമുള്ള നിരന്തരമായ യാത്രകള്‍ മൂലം തനിക്ക് അസുഖം പിടിപെട്ടു. പനി ബാധിച്ച അവസ്ഥയിലായിരുന്നു താന്‍. ഇതോടെ യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക തോന്നി. എന്നാല്‍ പൊതുശൗചാലയം റോഡില്‍ ഒരിടത്തും കാണാതെ വന്നതോടെയാണ് റോഡരുകില്‍ മൂത്രമൊഴിക്കേണ്ടിവന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം മുഖ്യപ്രതിപക്ഷമായ എന്‍.സി.പി കേന്ദ്രത്തെ അടിക്കാനുള്ള വടിയാക്കി സംഭവം മാറ്റിയിരിക്കുകയാണ്. ഹൈവേകളില്‍ പോലും ഒരു ശൗചാലയം കാണാന്‍ കഴിയുന്നില്ലെങ്കില്‍ അത് നരേന്ദ്ര മോഡിയുടെ 'സ്വച്ഛ ഭാരതം പദ്ധതി' ഒരു പരാജയമാണ് എന്നതിന് തെളിവാണെന്ന് എന്‍.സി.പി പറയുന്നു. സ്വച്ഛ ഭാരതത്തിനു വേണ്ടി പെട്രോള്‍, ഡീസല്‍ സെസ് ചുമത്തി സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് ആരോപിച്ചു.

Also Read:
മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: This Maharashtra minister pees by roadside; his video goes viral, Mumbai, News, Politics, Controversy, BJP, Minister, Prime Minister, Criticism, Narendra Modi, National, Social Media,Video,