Follow KVARTHA on Google news Follow Us!
ad

പുതുക്കിയ ജി എസ് ടി നിലവിൽ വന്നു; പഞ്ച നക്ഷത്ര ഹോട്ടലുകൾ ഒഴികെ എല്ലാ റസ്റ്റോറ​ന്‍​റു​ക​ള്‍​ക്കും ഇനി മുതൽ ജി എസ് ടി 5 ശതമാനം മാത്രം

പുതുക്കിയ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നിലവിൽ വന്നു On Friday, the Goods and Services Tax Council
തിരുവനന്തപുരം: (www.kvartha.com 15.11.2017) പുതുക്കിയ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി എ​സ് ടി) നിലവിൽ വന്നു. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള്‍ ഒ​ഴി​കെ എ​ല്ലാ റസ്റ്റോറ​ന്‍​റു​ക​ള്‍​ക്കും ജി എ​സ്​ ടി ഇനി മുതൽ അ​ഞ്ച്​ ശ​ത​മാ​ന​മാ​യി കുറയും.

നി​കു​തി ഏ​കീ​ക​രി​ച്ചതു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വിന്​ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ​ പ്രാ​ബ​ല്യ​മു​ണ്ടെന്ന് നി​കു​തി​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ അറിയിച്ചു. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ 28 ശ​ത​മാ​നം നി​കു​തി തു​ട​രും. 500 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വാ​ട​ക ഇൗ​ടാ​ക്കു​ന്ന മു​റി​ക​ള്‍​ക്ക്​ നി​കു​തി 18 ശ​ത​മാ​ന​മാ​യി തു​ട​രും. ഔട്ട്​​ഡോ​ര്‍ കാ​റ്റ​റി​ങ്ങി​നും 18 ശ​ത​മാ​ന​മാ​യി​രി​ക്കും നികുതി.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങള്‍ ഉ​ള്‍​പ്പെ​ടെ 178 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 18 ശ​ത​മാ​ന​മാ​യി കുറച്ചിട്ടുണ്ട്. 228 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന 28 ശ​ത​മാ​നം സ്ലാ​ബി​ല്‍ ഇ​നി 50 എ​ണ്ണം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു.

നേരത്തെ 75 ല​ക്ഷം വ​രെ വി​റ്റു​വ​ര​വു​ള്ള എ.​സി റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്ക്​ 18 ശ​ത​മാ​ന​വും നോ​ണ്‍ എ.​സി​യി​ല്‍ 12 ശ​ത​മാ​ന​വുമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ അഞ്ച് ശതമാനമായി കുറച്ചത്. ഇതോടെ ഭക്ഷണ സാധങ്ങൾക്ക് മുമ്പത്തെ വിലയേക്കാൾ കുറവുണ്ടാകും.

Summary: On Friday, the Goods and Services Tax Council lowered the tax rate for restaurants (barring those located in luxury hotels) to 5% will apply on Wednesday onward.