» » » » » » » » » » വനിത പോലീസിനെക്കൊണ്ട് മസാജ് ചെയ്ത് സുഖിച്ച എ എസ് ഐക്ക് പണി കിട്ടി; മസാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹൈദരാബാദ്: (www.kvartha.com 14.11.2017) വനിത പോലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മസാജ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് തെലങ്കാന പോലീസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്‌റ്റേഷന്‍ എഎസ്‌ഐ ഹസനാണ് തന്റെ കീഴുദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിച്ച് വിവാദത്തിലായിരിക്കുന്നത്. ബനിയന്‍ ധരിച്ച് കമഴ്ന്നുകിടക്കുന്ന പോലീസുകാരന്റെ പുറം തടവികൊടുക്കുന്ന വനിത പോലീസ്, ഇതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Telangana Police Officer Gets Massage From Woman Cop In Video Gone Viral, Hyderabad, News, Police, Probe, Controversy, Report, Social Network, National

വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജോഗുലമ്പ ഗഡ്വാള്‍ പോലീസ് സൂപ്രണ്ട് വിജയ് കുമാര്‍ പറഞ്ഞു. തിരുമ്മല്‍ വിവാദം നേരത്തെയും ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്‌കൊണ്ട കമ്മീഷണറേറ്റില്‍ പുരുഷ ഹോം ഗാര്‍ഡിനെ കൊണ്ട് എസ്.ഐ തിരുമ്മല്‍ നടത്തിയത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.

Also Read:

ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telangana Police Officer Gets Massage From Woman Cop In Video Gone Viral, Hyderabad, News, Police, Probe, Controversy, Report, Social Network, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal