Follow KVARTHA on Google news Follow Us!
ad

ദുബൈയിൽ 24 കാരിയുടെ ശരീരത്ത് സ്പർശിക്കുകയും അപമാനപ്പെടുത്തുന്ന രീതിയിൽ വിരൽ കാണിക്കുകയും ചെയ്ത 18 കാരനെതിരെ കേസ്

യുവതിയുടെ ശരീരത്ത് സ്പർശിക്കുകയും A female shopper had to call the police after an 18-year-old youth allegedly groped her and flashed his finger
ദുബൈ: (www.kvartha.com 22.11.2017) യുവതിയുടെ ശരീരത്ത് സ്പർശിക്കുകയും അപമാനപ്പെടുത്തുന്ന രീതിയിൽ കൈവിരൽ കാണിക്കുകയും ചെയ്ത കൗമാരക്കാരനെതിരെ കേസ്. ചൈനക്കാരിയായ 24 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇറാൻ സ്വദേശിയായ 18 കാരനെതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ശരീരത്തിൽ സ്പർശിച്ച ഉടനെ തന്നെ ക്ഷമാപണം നടത്തിയ പ്രതിയുടെ പ്രായം പരിഗണിച്ച് ആദ്യം മാപ്പ് നൽകിയെങ്കിലും വീണ്ടും മോശമായ രീതിയിൽ കൈ വിരൽ കാണിച്ചതിനാലാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.

ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ടര മണിക്ക് സുഹൃത്തിന്റെ കൂടെ ഷോപ്പിംഗ് മാളിലായിരുന്ന തന്നെ പിന്നിലൂടെ വന്ന് പ്രതി ദേഹത്ത് സ്പർശിക്കുകയും പിന്നീട് വിരൽ കൊണ്ട് അപമാനപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സെക്യൂരിറ്റി മുഖേന പ്രതിയെ തടഞ്ഞ് വെച്ച ഇവർ പിന്നീട് അൽ മുറാഖബാത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


പൊതു സ്ഥലത്ത് അപമാനിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Summary: A female shopper had to call the police after an 18-year-old youth allegedly groped her and flashed his finger. The 24-year-old Chinese complainant said during investigation that she first accepted the Iranian teenager's apology after he touched her inappropriately and on purpose. But it provoked her much when he flashed his finger. She could not but press charges against him.