Follow KVARTHA on Google news Follow Us!
ad

മുത്തലാഖിന് പിറകെ പാര്‍സി വിവാഹ മോചന നിയമങ്ങളും പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി

പാഴ്‌സി വിവാഹ മോചന നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി സുപ്രീംകോടതി. മുത്തലാഖിന് പിറകെയാണ്News, New Delhi, National, Supreme Court of India,
ന്യൂഡല്‍ഹി: (www.kvartha.com 24/11/2017) പാഴ്‌സി വിവാഹ മോചന നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി സുപ്രീംകോടതി. മുത്തലാഖിന് പിറകെയാണ് പാര്‍സി വിവാഹ മോചന നിയമങ്ങളും പരിഷ്‌ക്കരിക്കാനുള്ള നീക്കം. പാര്‍സി വിവാഹ മോചനക്കേസില്‍ നിര്‍ണായകമായ ജൂറി ട്രയല്‍ സമ്പ്രദായത്തിന്റെ സാധ്യതയെയാണ് സുപ്രീംകോടതി പരിഷ്‌ക്കരിക്കാനൊരുങ്ങുന്നത്.

1959ലെ നാനാവതി കൊലക്കേസിന് ശേഷം ജുറി ട്രയല്‍ സമ്പ്രദായം ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ പാര്‍സി വിവാഹ മോചനക്കേസുകള്‍ ഇപ്പോഴും ഈ സമ്പ്രദായമനുസരിച്ചാണ് വിചാരണ ചെയ്യപ്പെടുന്നത്.


പാര്‍സി വ്യക്തിനിയമം മാത്രമാണ് ഇപ്പോഴും ഇന്ത്യയില്‍ ജൂറി സമ്പ്രദായം പിന്തുടരുന്നത്. 1936ലെ നിയമമനുസരിച്ച് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജൂറിയാണ് പാര്‍സി വിവാഹ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് ഒരു പാര്‍സി വനിത സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാര്‍സി യുവതി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നിയമം വിവേചനപരമാണെന്നാണ് യുവതിയുടെ വാദം.

പാര്‍സി സമുദായത്തിലെ സ്വാധീനമുള്ള റിട്ടയര്‍ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ബോംബെ ഹൈകോടതിയില്‍ വിവാഹമോചനം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നത്. പാര്‍സി മാട്രിമോണിയല്‍ ആക്ട് 1936 പ്രകാരം ബോംബെ പാര്‍സി പഞ്ചായത്ത് ആണ് ഇതിലേക്കുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. പത്തു വര്‍ഷമാണ് ഓരോ അംഗത്തിന്റെയും കാലാവധി.

വിവേചനപരമെന്നും ഭരണഘടനാ വിരുദ്ധമെന്നും കണ്ടെത്തി 1800 വര്‍ഷം പഴക്കമുള്ള മുത്തലാഖിന് അയോഗ്യത കല്‍പ്പിച്ചതും ഇതേ ബെഞ്ചാണെന്ന് യുവതിക്ക് വേണ്ടി ഹാജരായ നവോമി സാം ഇസ്രാനി വാദിച്ചു.

നിയമം 80 വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്തുവരികയാണെന്നും ഇക്കാര്യം ഇതുവരെ ആരും കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ച് നിരീക്ഷിച്ചു. പരാതി പരിഗണിക്കാമെന്നും ഇതിനായി നിയമ വിദഗ്ധന്റെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, supreme court  ready to revise Parsi divorce laws