Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനില്‍ ചാവേറാക്രമണം, ഉന്നത പോലീസ് ഉദ്യോഗസ്ഥനും അംഗ രക്ഷകനും കൊല്ലപ്പെട്ടു

ചാവേറാക്രമണത്തെ തുടർന്ന് A suicide bomber on a motorcycle killed a top Pakistani police officer and one of his guards on Friday
പെഷവാര്‍: (www.kvartha.com 24.11.2017) ചാവേറാക്രമണത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനും അംഗ രക്ഷകനും കൊല്ലപ്പെട്ടു. അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അഷറഫ് നൂറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അഞ്ച് അംഗരക്ഷകരില്‍ ഒരാളാണ് മരിച്ചത്. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെഷവാറിലാണ് സംഭവം.

ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഷറഫ് നൂറിന് നേരെ ബൈക്കിലെത്തിയ ചാവേര്‍ ബോംബിടുകയായിരുന്നുവെന്ന് ഉന്നത പോലീസ് മേധാവിയായ താഹിര്‍ ഖാന്‍ പറഞ്ഞു. ആക്രമത്തെ തുടര്‍ന്ന് അഷറഫിന്റെ വാഹനം പൊട്ടിത്തെറിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

ആക്രമത്തെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി അപലപിച്ചു. അഫ്ഗാന്‍ - പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ വര്‍ഷങ്ങളായി നിയമലംഘനം നടത്തി അക്രമം അഴിച്ചു വിടുന്നുണ്ട്.

Image Credit: Reuters

Summary: A suicide bomber on a motorcycle killed a top Pakistani police officer and one of his guards on Friday in the city of Peshawar, police said. Additional Inspector General Ashraf Noor was leaving his home for work when the bomber rammed into his vehicle, city police chief Tahir Khan said